HOME
DETAILS
MAL
തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് 30 ലക്ഷംവരെ വായ്പ: പദ്ധതിയുമായി നോര്‍ക്ക
backup
May 11 2020 | 03:05 AM
നിലമ്പൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അടിയന്തര വായ്പ നല്‍കാന്‍ പദ്ധതിയുമായി നോര്‍ക്ക റൂട്ട്‌സ്.
30 ലക്ഷം രൂപ വരെ ഇത്തരത്തില്‍ വായ്പ ലഭിക്കും. കുറഞ്ഞത് രണ്ട് വര്‍ഷം വരെ വിദേശത്ത് ജോലി ചെയ്ത ശേഷം സ്ഥിരമായി നാട്ടിലെത്തിയവര്‍ക്കാണ് വായ്പ അനുവദിക്കുന്നത്.നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് എന്ന പദ്ധതിയിലൂടെയാണ് സഹായം ലഭിക്കുക.
സംയോജിത കൃഷി, ഭക്ഷ്യ സംസ്‌കരണം, ക്ഷീരോല്‍പാദനം, മത്സ്യകൃഷി, ആട് - കോഴി വളര്‍ത്തല്‍, പുഷ്പ കൃഷി, പച്ചക്കറി കൃഷി, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍, തേനീച്ച വളര്‍ത്തല്‍, ഹോംസ്‌റ്റേ, റിപ്പയര്‍ ഷോപ്പുകള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, ടാക്‌സി സര്‍വിസ്, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിങ്ങനെ വിവിധ സംരംഭങ്ങള്‍ തുടങ്ങാനാണ് വായ്പ അനുവദിക്കുക. 15 ശതമാനം സബ്‌സിഡിയും മൂന്ന് ശതമാനം റിബേറ്റും ലഭിക്കും15 ബാങ്കുകളുടെ അയ്യായിരത്തിലധികം വരുന്ന ശാഖകള്‍ വഴിയാണ് വായ്പ അനുവദിക്കുന്നത്.
പദ്ധതിക്കായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂനിയന്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പിന്നാക്ക വികസന കോര്‍പറേഷന്‍, കാര്‍ഷിക ഗ്രാമവികസന ബാങ്ക്, പ്രവാസി വികസന കോ-ഓപറേറ്റിവ് സൊസൈറ്റി തുടങ്ങി 15 സ്ഥാപനങ്ങളുമായി നോര്‍ക്ക ഇതിനായി സഹകരിക്കുന്നുണ്ട്.
പാസ്‌പോര്‍ട്ട്, പദ്ധതിയുടെ വിവരണം, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. നോര്‍ക്കയുടെ വേേു:െിീൃസമൃീീെേ.ീൃഴ എന്ന വെബ്‌സൈറ്റിലൂടെയാണ് വായ്പക്ക് അപേക്ഷിക്കാന്‍ സാധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."