HOME
DETAILS
MAL
കുടിവെള്ളത്തിന് പകരം ടാപ്പിലൂടെ എത്തിയത് മത്സ്യം
backup
June 22 2018 | 06:06 AM
ഹരിപ്പാട്:ജല അതോറിറ്റിയുടെ കുടിവെളള വിതരണ ടാപ്പില്‍ മുശീലാഞ്ചി എന്ന വലിയ ഇനം മത്സ്യം. ആറാട്ടുപുഴ തറയില്‍ക്കടവ് കുറിയപ്പശ്ശേരില്‍ ക്ഷേത്രത്തിന് കിഴക്കുളള കാസ സുനാമി കോളനിയിലെ കുടിവെള്ള ടാപ്പിലാണ് മത്സ്യം എത്തിയത്.
തോടുകളില്‍ കാണുന്ന മുശിയുടെ ഇനത്തില്‍പ്പെട്ട മുശീലാഞ്ചിയെന്ന മത്സ്യമാണ് കുടിവെളള വിതണപൈപ്പിലൂടെ വന്നത്.
രണ്ടു ദിവസമായി വെളളം ചെറിയതോതിലാണ് വന്നിരുന്നത്. തടസ്സത്തിന് കാരണം കണ്ടെത്താനായി നാട്ടുകാര്‍ അഴിച്ചുനോക്കിയപ്പോഴാണ് ടാപ്പിനുളളില് കുടുങ്ങിയ നിലയില്‍ ചത്ത മത്സ്യത്തെ കണ്ടത്. വെളളത്തില്‍ പൊട്ടിക്കിടന്ന വിതരണപൈപ്പിലൂടെ കയറി ടാപ്പില്‍ എത്തിയതാകാമെന്ന് കരുതുന്നു. വിവരം അറിയിക്കാനായി പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെയുളള നാട്ടുകാര്‍ ജലഅതോറിറ്റി അധികൃതരെ വിളിച്ചെങ്കിലും വേണ്ടവിധം പ്രതികരിച്ചില്ലെന്ന് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."