ഈജിപ്തില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൈറോ: ഓശാന ശുശ്രൂഷക്കിടെ കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഈജിപ്തില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസഥ പ്രഖ്യാപിച്ചു.
പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍സീസിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്നലെ ഓശാന പെരുന്നാളിനോടനുബന്ധിച്ച് തിരുകര്മങ്ങള്ക്കിടെയായിരുന്നു ഭീകരാക്രമണം. ആക്രമണത്തില്‍ 44 പേര് കൊല്ലപ്പെടുകയും 119 പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തിരുന്നു. രണ്ടു വ്യത്യസ്ഥ പള്ളികളിലായിരുന്നു ആക്രമണം. നൈല്‍ നദിയുടെ തീരത്ത് ത്വന്‍തയിലാണ് ആദ്യ സംഭവം. ത്വന്‍തയിലെ ആക്രമണത്തിനു പിന്നാലെ സെന്റ് മാര്‍ക്സ് ചര്‍ച്ചിലും സ്ഫോടനമുണ്ടായി.
ഓശാന ഞായറാഴ്ചയുടെ ഭാഗമായി പ്രത്യേക പ്രാര്‍ഥന നടക്കുന്നതിനിടെയായിരുന്നു ആക്രമണം. കോപ്റ്റിക് ചര്‍ച്ചിലെ പ്രാര്‍ഥനാ ഹാളില്‍ ഉഗ്ര സ്ഫോടനത്തോടെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."