പ്രളയബാധിതര്‍ക്കുള്ള സഹായം വിതരണത്തില്‍ ക്രമക്കേടെന്ന് പരാതി
കയ്പമംഗലം: മതിലകത്ത് പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കുള്ള സഹായം ലഭ്യമാക്കുന്നതില്‍ അപാകതയെന്ന് പരാതി.
മതിലകം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലുള്ള എട്ട് വീടുകള്‍ക്കാണ് സഹായം ലഭിക്കാതെ പോയത്. ആറടി വരെയാണ് ഇവിടെ വെള്ളം ഉയര്‍ന്നത്. വെള്ളത്തില്‍ മുങ്ങിയ വീട്ടുകാര്‍ 11 ദിവസമാണ് ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞത്.
ദുരിതാശ്വസത്തിന്റെ ഭാഗമായി ഇവിടെയുള്ള എല്ലാ വീട്ടുകാര്‍ക്കും പ്രളയത്തെ തുടര്‍ന്നുള്ള പ്രാഥമിക സഹായമായ 10000 രൂപ ഉള്‍പ്പെടെ ലഭിക്കുകയുണ്ടായി. ഇതിന് പിറകെ സര്‍ക്കാര്‍ ഇറക്കിയ മൊബൈല്‍ ആപ്പ് വഴി പഞ്ചായത്തില്‍ നിന്നുള്ള എന്‍ജിനിയറിങ് വിഭാഗം ജീവനക്കാരും, സന്നദ്ധ സേവകരായ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളുമാണ് വീടുകളുടെ നാശനഷ്ടക്കണക്ക് കണക്കാക്കിയത്. ഇതനുസരിച്ച് തയാറാക്കിയ ലിസ്റ്റ് പഞ്ചായത്ത് റവന്യൂ അധികൃതര്‍ക്ക് കൈമാറുകയാണുണ്ടായത്.
പൂര്‍ണമായി വീട് തകര്‍ന്ന രണ്ടുകുടംബങ്ങള്‍ക്ക് പുതിയത് നിര്‍മിക്കാന്‍ സഹായം ലഭിച്ചു. ഈയിടെ അഞ്ചു വീട്ടുകാര്‍ക്ക് അറ്റകുറ്റ പണിക്കായി 50000 മുതല്‍ 60000 രൂപവരെയും ലഭിച്ചു. ഇതോടെ ആശങ്കയിലായ സഹായം ലഭിക്കാത്തവരില്‍ ചിലര്‍ വില്ലേജ് ഓഫിസില്‍ തിരക്കിയപ്പോള്‍ അനുകൂല മറുപടിയല്ല ലഭിച്ചത്. ഇതോടെയാണ് പരാതി ഉയര്‍ന്നത്.
ഇതിനിടെ സഹായം കിട്ടാത്ത വീടുകളിലൊന്നിലെ കിടപ്പ് രോഗിയായ വീരതെടുവഴി നൗഷാദിന്റെയും മഫീദയുടെയും മകന്‍ ഷാരൂഖ് കഴിഞ്ഞ ദിവസം മതിലകത്തെത്തിയ മന്ത്രി എ.സി.മൊയ്തീന് നിവേദനം നല്‍കുകയുണ്ടായി. സഹായം കിട്ടാത്തവരില്‍ ചില വീടുകളുടെ നാശനഷ്ടങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഉടമകളുടെ പ്രധാന പരാതി. വെള്ളം കെട്ടി നിന്ന ചില വീടുകളിലെ മേല്‍ ഭാഗത്തെ വാര്‍ക്കയും, അടുപ്പും, ചുമരും വരെ ഇപ്പോഴും അടര്‍ന്ന് വീഴുകയാണ്.
ഇതെല്ലാം പരിഗണിച്ച് അര്‍ഹമായ നഷ്പരിഹാരം അനുവദിക്കണമെന്നാണ് പ്രളയത്തില്‍ പെട്ടവരുടെ ആവശ്യം. എന്നാല്‍ സഹായം ലഭിക്കാത്തവരുടെ പേരുകള്‍ വീടുകള്‍ക്ക് 14 മുതല്‍ 29 ശതമാനം വരെ നാശം സംഭവിച്ചവരുടെ ലിസ്റ്റിലാണുള്ളതെന്നും ഇവര്‍ക്ക് അടുത്ത ഘട്ടത്തില്‍ ധനസഹായം ലഭിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."