പുരസ്കാരം ഇന്ന് ഏറ്റുവാങ്ങും
ന്യൂയോര്‍ക്ക്: സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ്സായിയെ സമാധാനത്തിന്റെ സന്ദേശവാഹകയായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു.
ഇതോടെ യു.എന്നിന്റെ പരമോന്നത ബഹുമതി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്ന വിശേഷണത്തിനാണ് 19 കാരിയായ മലാല അര്‍ഹയായത്. യു.എന്‍ ആസ്ഥാനത്ത് ഇന്ന് മലാല പുരസ്കാരം ഏറ്റുവാങ്ങും. പെണ്‍കുട്ടികളും വനിതകളും ഉള്‍പ്പെടെ എല്ലാവരുടേയും അവകാശസംരക്ഷണമാണ് മലാല മുന്നോട്ടുവച്ചതെന്നും ലോകസമാധാനത്തിനായി അവര്‍ക്ക് ഇനിയും ഏറെ ചെയ്യാനാകുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
2014 ലാണ് മലാലക്ക് നൊബേല്‍ ലഭിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ ജേതാവും മലാലയാണ്. താലിബാന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട മലാല കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചതാണ് അവരെ പുരസ്കാര ജേതാവാക്കിയത്.
നടന്മാരായ മൈക്കല്‍ ഡഗ്ലസ്, ലിയനാഡോ ഡികാപ്രിയോ, പിയാനോ പ്രതിഭ ഡാനിയല്‍ ബാരന്‍ബോയിം തുടങ്ങിയവരെയും യു.എന്‍ സമാധാനവാഹകരായി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."