സിറിയ: റഷ്യക്കെതിരേ ആരോപണവുമായി വീണ്ടും ബ്രിട്ടന്
ലണ്ടന്‍: സിറിയയിലെ ഖാന് ശൈഖൂനില്‍ സൈന്യം നടത്തിയ രാസായുധ ആക്രമണത്തില്‍ റഷ്യക്കുമേല്‍ കുറ്റം ചാര്‍ത്തി ബ്രിട്ടന് വീണ്ടും രംഗത്ത്. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി സര് മിഷേല്‍ ഫാലന് ആണ് റഷ്യക്കെതിരേ ആരോപണം ഉന്നയിച്ചത്.
രാസായുധ ആക്രമണത്തെ തുടര്‍ന്ന് സിറിയയിലെ ഓരോ പൗരന്മാരുടെ മരണത്തിനും ഉത്തരവാദി റഷ്യയായിരിക്കുമെന്ന് ഫാലന് ആരോപിച്ചു. സിറിയ നടത്തുന്ന ആക്രമണങ്ങളെല്ലാം റഷ്യയുടെ അറിവോടെയാണു നടക്കുന്നത്. ബശാറുല്‍ അസദിന്റെ രാസായുധങ്ങള്‍ നശിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന് നടത്തിയ വാഗ്ദാനം പാഴായിരിക്കുകയാണെന്നും ഫാലന് കുറ്റപ്പെടുത്തി.
സിറിയന്‍ രാസായുധ ആക്രമണത്തില്‍ റഷ്യക്കെതിരേ ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ബ്രിട്ടനായിരുന്നു. അമേരിക്ക സിറിയന്‍ വ്യോമതാവളത്തില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനു പിറകെ നേരത്തെ നിശ്ചയിച്ചിരുന്ന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്റെ റഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."