HOME
DETAILS

'കേന്ദ്രം തഴഞ്ഞാലും പണമില്ലാത്തതിന്റെ പേരില്‍ ഒരു പ്രവാസിയും കുടുങ്ങില്ല, നാടണയുന്നത് അര്‍ഹര്‍ മാത്രമാണെന്ന് ഉറപ്പു വരുത്തുകയെങ്കിലും ചെയ്യൂ' -വി.മുരളീധരനോട് അശറഫ് താമരശ്ശേരി

  
backup
May 11 2020 | 04:05 AM

kerala-ashraf-thamarasseri-open-letter-to-v-muraleedaran2020

ദുബൈ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് തുറന്ന കത്തയച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അശ്‌റഫ് താമരശ്ശേരി. വന്ദേ ഭാരത് മിഷന്‍ രക്ഷാ ദൗത്യമല്ല, വെറും യാത്രാനുമതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം എഴുത്ത് ആരംഭിക്കുന്നത്. മലയാളിയായ കേന്ദ്ര മന്ത്രി കെ.പി ഉണ്ണികൃഷ്ണന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ വഴങ്ങി കുവൈത്ത് യുദ്ധ സമയത്ത് ഇന്ത്യക്കാരെ മുഴുവന്‍ സൊജന്യമായി നാട്ടിലെത്തിച്ചതും അദ്ദേഹം കേന്ദ്ര സഹമന്ത്രിയെ ഓര്‍മിപ്പിക്കുന്നു. പണമില്ലാത്തതിന്ററെ പേരില്‍ ഒരു പ്രവാസിയും നാടണയാതിരിക്കില്ലെന്നും അവരെ സഹായിക്കാന്‍ സംഘടനകളും മറ്റുമുണ്ടെന്നും പറയുന്ന അശ്‌റഫ് താമരശ്ശേരി കൊണ്ടു വരുന്ന ലിസ്റ്റില്‍ അനര്‍ഹര്‍ കയറിപ്പറ്റിയിട്ടില്ലെന്ന് ഉറപ്പു വരുത്തണന്നും ആവശ്യപ്പെടുന്നു. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം തന്റെ കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പൂര്‍ണരൂപം
ബഹുമാനപ്പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അവര്‍കള്‍ക്ക്

ഒരു മലയാളി ആയതുകൊണ്ടും, കേരളത്തെ പ്രതിനിധാനം ചെയ്യുന്ന ഒരാളായതുകൊണ്ടാ ണ് താങ്കള്‍ക്ക് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതെന്ന് താങ്കള്‍ പറയുകയുണ്ടായി. ഞങ്ങള്‍ക്കും അതിലഭിമാനമുണ്ട്,കേന്ദ്ര ഗവണ്‍മെന്റിന്റെ ഒരു സുപ്രധാന വകുപ്പില്‍ സഹമന്ത്രി ആയതില്‍,നമ്മുടെ ഭാരതത്തില്‍ നിന്ന് ഏറ്റവും കൂടുതലാളുകള്‍ വിദേശത്ത് ജോലിചെയ്യുന്നവരില്‍ ഏറ്റവുമധികപേരും നമ്മുടെ കേരളീയരാണ് വിദേശകാര്യ വകുപ്പിന്റെ സഹമന്ത്രിയായി അങ്ങയെ നിയോഗിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും,,അഭിമാനിക്കുന്നതും ഞങ്ങള്‍ പ്രവാസികള്‍ തന്നെയാണ്. മലയാളിയെന്ന പ്രിവിലേജില്‍ കുറച്ച് കാര്യങ്ങള്‍ അങ്ങയെ ധരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ആദ്യം തന്നെ വന്ദേ ഭാരത് മിഷന്‍ പ്രവാസികള്‍ക്ക് വേണ്ടി തുടങ്ങിയതിനെ അഭിനന്ദിക്കുന്നു. അതിനെ രക്ഷാദൗത്യം എന്ന് പറയുന്നതിനോട് തീരെ യോജിപ്പില്ല,യാത്രാനുമതി നല്‍കിയെന്ന് പറയുന്നതാകും നല്ലത്.ഒരു പഴയ ചരിത്രത്തിലേക്ക് അങ്ങയെ കൂട്ടി കൊണ്ട് പോകുന്നു.കുവൈറ്റ് ഇറാക്ക് യുദ്ധം നടക്കുന്ന സമയം ഒന്നരലക്ഷത്തോളം ഇന്‍ഡ്യക്കാര്‍ അവിടെപ്പെട്ട് പോയിരുന്നു. ജോര്‍ഡാന്‍ വഴി അവരെ മുഴുവനും ഇന്‍ഡ്യയിലെത്തിക്കുവാന്‍ സഹായിച്ചത് ഒരു മലയാളിയായ കേന്ദ്രമന്ത്രി ആയിരുന്നു. പേര് കെ.പി.ഉണ്ണിക്യഷ്ണന്‍.അന്നും ഇന്നത്തെപ്പോലെ കുറെ മന്ത്രിമാരും,എം.പി മാരും കൊണ്ട് വരുന്ന യാത്രാക്കാരില്‍ നിന്നും പൈസാ വാങ്ങണമെന്ന് വാദിച്ചിരുന്നു.പക്ഷെ മലയാളിയായ മുന്‍ കേന്ദ്രമന്ത്രിയുടെ പൈസാ വാങ്ങാന്‍ കഴിയില്ലയെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ മുന്നില്‍ മറ്റുളളവര്‍ക്കും വഴങ്ങേണ്ടി വന്നു.ഈ കാര്യം പതിറ്റാണ്ടുകാലമായി കേരളത്തിലും ഇന്‍ഡ്യയിലും രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുന്ന അങ്ങയെ ഓര്‍മ്മപ്പെടുത്തേണ്ട ആവശ്യം ഇല്ലായെന്ന് എനിക്കറിയാം. അധികാരം ജനങ്ങളെ സേവിക്കാനുളളതാണെന്ന് ശ്രീ കെ.പി ഉണ്ണിക്യഷ്ണന്‍ തെളിയിച്ചു.അതൊക്കെ കഴിഞ്ഞ കാര്യം.ഇനി പൈസാ ഇല്ലാത്തതിന്റെ പേരില്‍ ഒരു പ്രവാസിയുടെയും നാട്ടിലേക്കുളള യാത്ര ഇവിടെ മുടങ്ങില്ല.അവരെ സഹായിക്കാന്‍ ഇവിടെ ഒരുപാട് നല്ല മനസ്സുളളവരും,മറ്റ് സാമൂഹിക സംഘടനകളുണ്ട്.ഇവിടെ അതല്ല വിഷയം അര്‍ഹരായ ആള്‍ക്കാരെ നാട്ടില്‍ കൊണ്ട് പോകുന്നതിന് അങ്ങയുടെയും എംബസ്സികളുടെയും സഹായം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്.ഒന്നും കൂടി ഞാന്‍ ആവര്‍ത്തിക്കുന്നു.ഇവിടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍,ഗര്‍ഭിണികളായ സ്ത്രീകള്‍, പ്രായം ചെന്നവര്‍,അസുഖങ്ങള്‍ ബാധിച്ചവര്‍, അടിയന്തര ചികിത്സാ ആവശ്യമായവര്‍, നാട്ടില്‍ അച്ഛന്‍ മരിച്ചിട്ട് ചെല്ലാന്‍ കഴിയാത്ത മകള്‍,ഇവിടെ വെച്ച് മരണപ്പെട്ടുപോയ ഭര്‍ത്താവിന്റെ മൃതദേഹം നാട്ടില്‍ അയച്ചിട്ട് അനാഥയായ കുടുംബം, പന്ത്രണ്ടും, പതിനഞ്ചും വയസ്സായ മക്കള്‍ മരിച്ചിട്ട് അവരുടെ അന്ത്യകര്‍മ്മം,പോലും ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന മാതാപിതാക്കള്‍, ഇനിയുമുണ്ട് ഒരുപാട് പേര്‍, എഴുതിയാല്‍ ഒടുങ്ങാത്തവിധം ദുരിതം അനുഭവിക്കുന്നവര്‍, ഇവരൊക്കെ തഴഞ്ഞിട്ട് ചില ആള്‍ക്കാരുടെ പ്രിയപ്പെട്ടവര്‍, സുഹൃത്തുക്കള്‍,ആരോഗ്യമുളളവര്‍,ഒരു പ്രശ്‌നവും ഇല്ലാത്തവര്‍ കടന്ന് കൂടി കഴിഞ്ഞ വന്ദേ ഭാരത് മിഷന്റെ ആദ്യ ദൗത്യത്തില്‍. ഒന്ന് അന്വേഷിക്കണം,ഇവിടെ നിന്നും പോയ ഒരു സ്‌കൂള്‍ അധ്യാപകന്‍ ഒരു ചാനന്‍ അവതാരികക്ക് നല്‍കിയ വാക്കുകള്‍ അങ്ങയെയുടെ ശ്രദ്ധയില്‍പ്പെട്ട് കാണുമല്ലോ ഉത്തരവാദിത്വപ്പെട്ട കസേരയിലിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ അങ്ങ് മറുപടി പറയണം.അര്‍ഹതയുളളവര്‍ ആദ്യം പോകട്ടെ,ഇനിയെങ്കിലും പോകുന്ന യാത്രക്കാരുടെ Travel list Publish ചെയ്യണം. അങ്ങ് അതിനുളള നിര്‍ദ്ദേശങ്ങള്‍ അതാത് എംബസ്സികള്‍ക്ക് നല്‍കണം.അങ്ങ് കാണുന്നില്ലേ ആതുരശുശ്രൂഷ രംഗത്തുളളവര്‍,നമ്മുടെ പോലീസുകാര്‍, മറ്റ് സന്നദ്ധസംഘടനയിലുളളവര്‍ ഉറക്കം കളഞ്ഞ് നമ്മുടെ ദേശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്,ഈ സമയത്താണ് അധികാരസ്ഥാനങ്ങളിലുളളവര്‍ക്കും,പൊതുപ്രവര്‍ത്തകരും കൂടുതല്‍ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കേണ്ട സമയം.പിന്നെയുളള കാര്യം കോവിഡ് ഠലേെ ന്റെ കാര്യമാണ്. തുടക്കം ഞാന്‍ പറഞ്ഞോണ്ടിരിക്കുന്ന കാര്യങ്ങളാണ്,ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും മറ്റുളളവര്‍ക്കും ബോധ്യമായി കൊണ്ടിരിക്കുന്നത്.സ്രവം കൊടുത്തുളള Test ഓരോ യാത്രകാര്‍ക്കും നിര്‍ബന്ധമാക്കണം,അതു കഴിഞ്ഞ് Rapid Test ഉം മെഡിക്കല്‍ സ്‌ക്രീനിംഗ് Test കള്‍ ഒക്കെ Airport ല്‍ നടന്നോട്ടെ, കോവിഡ് Test നിര്‍ബന്ധമായും ഓരോ എംബസ്സികളുടെ കീഴില്‍ നടത്തിയിരിക്കണം. നെഗറ്റീവാണെങ്കില്‍ മാത്രമെ യാത്രാനുമതി നല്‍കാവു. കേരളത്തില്‍ പ്രശ്‌നമില്ല, അവിടെ നിയന്ത്രണവിധേയമാണ്.മറ്റ് സംസ്ഥാനങ്ങളില്‍ നിയന്ത്രണത്തിന് അതീതമായി രോഗങ്ങള്‍ മൂര്‍ച്ഛിക്കുകയാണ്.പ്രവാസികള്‍ മറ്റ് സംസ്ഥാനങ്ങളിലുളളവരും ഉണ്ടെന്ന് അങ്ങയെ ഞാന്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇതൊക്കെ വേണമെങ്കില്‍ മറുപടി അര്‍ഹിക്കുന്നില്ലായെന്ന് പറഞ്ഞ് തളളികളയാം എന്നാല്‍ സത്യം സത്യമല്ലാതെ ആവില്ല സര്‍.പിന്നെ ഒരു കാര്യം കഴിഞ്ഞ ദിവസം അഞ്ചു വയസ്സുളള ഒരു കുഞ്ഞ് ക്യാന്‍സര്‍ ബാധിച്ച് മരണപ്പെട്ടു.അടുത്ത വിമാനത്തില്‍ ആ കുഞ്ഞിന്റെ മൃതദേഹത്തിനോടപ്പം മാതാപിതാക്കള്‍ക്കും യാത്രാനുമതി ബന്ധപ്പെട്ടവരോട് വിളിച്ച് പറഞ്ഞ് ശരിയാക്കി തരണം. ഇതൊരു അപേക്ഷയാണ്.അങ്ങയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വളരെ നിസ്സാരമായ കാര്യമാണ്.ഒരു ഫോണ്‍ വിളി മതിയാകും.ഒക്കെ ശരിയായി കിട്ടാന്‍. അതുവഴി ആ കുടുംബത്തിന് കിട്ടുന്നത് വലിയൊരു കാര്യവും.അവര്‍ ഒരിക്കലും മറക്കില്ല,കാരണം പ്രതീക്ഷ അസ്തമിച്ഛ് നില്‍ക്കുന്നിടത്താണ്,ഒരു ദൈവ ദൂതനെ പോലെ നമ്മുടെയൊക്കെ സഹായങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നത്.മരണം വരെ അവരുടെ പ്രാര്‍ത്ഥനയില്‍ നമ്മള്‍ ഉണ്ടാകും. അതല്ലേ ഒരു പൊതുപ്രവര്‍ത്തകന് വേണ്ടതും.

എന്ന് സനേഹത്തോടെ
അഷ്‌റഫ് താമരശ്ശേരി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  3 months ago
No Image

തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്ഫോടകവസ്തുക്കള്‍; ഒരാള്‍ അറസ്റ്റില്‍

National
  •  3 months ago
No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  3 months ago
No Image

ദിവസേന മൂന്നു കോഫി  വരെ കുടിക്കാമെന്ന് പഠന റിപോര്‍ട്ട്; ഇത് പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും അകറ്റുമെന്ന്

justin
  •  3 months ago
No Image

മോഹന്‍ലാലിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍  

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്

Kerala
  •  3 months ago