വയനാട് വൈത്തിരിയില്‍ പൊലിസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ്; രണ്ടു മാവോയിസ്റ്റുകള്‍ക്ക് പരുക്ക്
വൈത്തിരി: വയനാട്ടില്‍ പൊലിസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനകത്താണ് വെടിവയ്പ്പ് നടക്കുന്നത്. ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകക്ക് വെടിയേറ്റെന്നും ഒരാള്‍ ഗുരുതരമായി പരുക്കേറ്റെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.
രാത്രി 9 മണിയോടെ ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റ് സംഘം ഉടമയോട് പണം ആവശ്യപ്പെട്ടിരുന്നു. ഇതേസമയം റിസോര്‍ട്ടില്‍ ഉണ്ടായിരുന്ന പൊലിസുകാര്‍ ഇവരെ തിരിച്ചറിയുകയും തണ്ടര്‍ ബോള്‍ട്ട് സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു.
സ്ഥലത്ത് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് വയനാട് ഭാഗത്തേക്കുള്ള ഗതാഗതം പൊലിസ് തടഞ്ഞു. പ്രദേശത്തുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. പ്രദേശവാസികളോട് വീടിന്റെ പുറത്തിറങ്ങരുതെന്ന് പൊലിസ് കര്‍ശന നിര്‍ദേശം കൊടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."