ഇന്ത്യന്‍ വിമാനത്തിന് ഖത്തര്‍ അനുമതി നിഷേധിച്ചത് പണം വാങ്ങിയുള്ള 'ഓപ്പറേഷന്' കാരണം?
ദോഹ: പ്രവാസികളെ മടക്കിക്കൊണ്ടു വരാനുള്ള പ്രത്യേക എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതിനു പിന്നില്‍ ഇന്ത്യയുടെ പണം വാങ്ങിയുള്ള 'ഓപ്പറേഷനെ'ന്നു സൂചന. മെയ് 10ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന വിമാനത്തിനാണ് ദോഹയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചത്.
യാത്രക്കാരില്‍ നിന്ന് പണം വാങ്ങി സര്‍വിസ് നടത്തുന്നത് കൊണ്ടാണ് വിമാനത്തിന് ഖത്തര്‍ അനുമതി നിഷേധിക്കാന്‍ കാരണമെന്ന് വ്യക്തമാകുന്നതാണ് പുതിയ വിശദീകരണം. എയര്‍ ഇന്ത്യ സാധാരണ സര്‍വിസാണ് നടത്തുന്നതെങ്കില്‍, യാത്രക്കാരെ തിരിച്ചെത്തിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് തയ്യാറാണെന്ന് വ്യോമയാന മന്ത്രാലയത്തെ ഖത്തര്‍ അറിയിച്ചതായാണ് സൂചന.
എയര്‍ ഇന്ത്യയുടെ എക്സ്പ്രസ് IX 373 വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. 181 പേരാണ് ഈ വിമാനത്തില്‍ വരേണ്ടിയിരുന്നത്. ഇവര്‍ ദോഹ വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് റദ്ദാക്കിയ വിവരമറിയുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു രാജ്യത്തു നിന്നുള്ള വിമാനവും ഖത്തര്‍ ഇപ്പോള്‍ അനുവദിക്കുന്നില്ല. എന്നാല്‍ സ്വന്തം പൗരന്മാരെ കൊണ്ടുപോകാന്‍ ഇന്ത്യയ്ക്ക് പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ടിക്കറ്റ് അടക്കമുള്ളവ സര്‍ക്കാര്‍ വഹിച്ച് എത്തിക്കുന്നതിനാണ് ഖത്തര്‍ അനുമതി നല്‍കിയത്. പണം യാത്രക്കാരില്‍ നിന്ന് ഈടാക്കാനാണ് നീക്കമെങ്കില്‍ ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്സും തയ്യാറാണെന്ന് ഖത്തര്‍ നിലപാടെടുത്തു. ഇതിന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം തയ്യാറാകാതെ വന്നതോടെയാണ് വിമാനത്തിന് ലാന്റിങ് അനുമതി നിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."