ത്വലബ 'പച്ചപ്പ് ' അഗ്രികള്‍ച്ചര്‍ പ്രോഗ്രാമിന് തുടക്കമായി
കോഴിക്കോട്: നഷ്ടമാവുന്ന കൃഷിയുടെ പൈതൃകം തിരികെക്കൊണ്ടു വരാനും കാര്‍ഷിക മേഖലയോട് ആഭിമുഖ്യം വളര്‍ത്താനും പ്രകൃതി സൗഹൃദ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ത്വലബ വിങിന് കീഴില്‍ നടപ്പിലാക്കുന്ന പദ്ധതി പച്ചപ്പ് അഗ്രികള്‍ച്ചര്‍ പ്രോഗ്രാമിന് തുടക്കമായി. പദ്ധതിയുടെ ലോഗോ സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന് ത്വലബ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ജുറൈജ് കണിയാപുരത്തിന് നല്കി പ്രകാശനം ചെയ്തു.
പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്നതോടൊപ്പം ജൈവ പച്ചക്കറികൃഷി രംഗത്ത് മികവ് പുലര്‍ത്തുന്ന ദര്‍സ്, അറബിക് കോളജിന് ത്വലബ വിങ് അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന് നടത്തുന്ന സ്ഥാപനത്തിന് പരിശീലന ക്ലാസും വിത്ത് വിതരണവും നടക്കും.
ത്വലബ കോ-ഓഡിനേറ്റര്‍ ബാസിത്ത് ഹുദവി തിരൂര്‍, വര്‍ക്കിങ് കണ്‍വീനര്‍ ഹബീബ് വരവൂര്‍, ജോയിന്റ് കണ്‍വീനര്‍ ആശിഖ് ഇബ്റാഹിം അമ്മിനിക്കാട്, സംസ്ഥാന ഭാരവാഹികളായ ഫായിസ് അമ്പലവയല്‍, ഖലീല്‍ തിരുന്നാവായ എന്നിവര്‍ സംബന്ധിച്ചു.വിശദ വിവരങ്ങള്‍ക്ക് 9947688982, 9633025468.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."