ആയിരം കോടിയുടെ കച്ചവടം ലക്ഷ്യമിട്ട് വൈല്‍ഡ് ക്രാഫ്റ്റ്
ന്യൂഡല്‍ഹി: അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ആയിരം കോടിയുടെ വിപണന ലക്ഷ്യവുമായി പ്രമുഖ ബാക്പാക്ക് ബ്രാന്‍ഡായ വൈല്‍ഡ് ക്രാഫ്റ്റ്.
ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനി അധികൃതരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2020ഓടെ ലക്ഷ്യം പൂര്‍ത്തിയാക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
2016-17 വര്‍ഷത്തില്‍ ഇവര്‍ 400 കോടിയുടെ കച്ചവടം നടത്തിയിരുന്നു. വരും വര്‍ഷത്തില്‍ 350 കോടിയുടെ നിക്ഷേപവും വൈല്‍ഡ് ക്രാഫ്റ്റിന്റെ ലക്ഷ്യമാണ്. സാഹസിക വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ബ്രാന്‍ഡാണ് വൈല്‍ഡ് ക്രാഫ്റ്റ്. യാത്രാ ബാഗുകള്‍,ബാക്ക്പാക്കുകള്‍,കാംപിങ്,ട്രക്കിങ് ഉപകരണങ്ങള്‍ എന്നിവയാണ് കമ്പനി പ്രധാനമായും പുറത്തിറക്കുന്നത്. കൂടാതെ കഴിഞ്ഞ വര്‍ഷം പാദരക്ഷ,വസ്ത്ര വിപണന രംഗത്തേക്ക് ഇവര്‍ കടന്നിരുന്നു. അടുത്ത വര്‍ഷത്തിനിടയില്‍ 35-40 ശതമാനം വിപണി വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."