കടലാഴങ്ങളിലേക്ക് താഴ്ന്നുപോയപ്പോള്‍ ദൈവദൂതരെപ്പോലെ രക്ഷകരെത്തി
പൊന്നാനി: എല്ലാം നഷ്ടപ്പെട്ട് ജീവന്റെ അവസാന ശ്വാസവും നിലച്ച് കൈകള്‍ തളര്‍ന്ന് കാലുകള്‍ കുഴഞ്ഞ് കടലാഴങ്ങളിലേക്ക് താഴ്ന്നുപോകുമ്പോഴാണ് അമ്പത്തൊന്നുകാരനായ പരീച്ചിന്റെ പുരക്കല്‍ ഹംസയെ രക്ഷകരുടെ കൈകള്‍ വാരിയെടുത്തത്. കണ്ണിലെ അവസാന കാഴ്ച കൂടെയുïായിരുന്ന സുഹൃത്ത് വളപ്പില്‍ കാസിം കടലിലേക്ക് താഴ്ന്നുപോകുന്ന കാഴ്ചയാണ്. ജിവിതം അവസാനിച്ചുവെന്ന് ഉറപ്പിച്ച നിമിഷത്തിലാണ് രക്ഷകരുടെ വേഷത്തില്‍ പൊന്നാനി സ്കോളര്‍ കോളജിലെ അധ്യാപകനായ കബീര്‍, സുഹൃത്തുക്കളായ ശിഹാബ്, സലിം, ജാഫര്‍ ,അന്‍സാര്‍ എന്നിവര്‍ മറ്റൊരു ബോട്ടില്‍ കടലിലെത്തിയത്.
കടല്‍ പ്രക്ഷുബ്ധമായിരുന്നെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ഇവര്‍ നാലു പേര് കടലില്‍ പോയത്. ഒരാഴ്ച മുമ്പ് ഇവിടെ മറ്റൊരു അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരണപ്പെട്ടിരുന്നു. കുടുംബത്തിന്റെ പട്ടിണി മാറ്റാനാണ് ഇവര്‍ വീïും കടലിനെ തോല്‍പ്പിച്ച് വള്ളവുമായി കടലില്‍ പോയത്. ദൂരെ കടലില്‍ പാതി മുങ്ങിയ ഒരു ഫൈബര്‍ വള്ളത്തിന്റെ പുറത്ത് താഴ്ന്നുപോകുന്ന കൈകള്‍ കïാണ് ഫിഷറീസ് റെസ്ക്യു പ്രവര്‍ത്തകരായ ശിഹാബ്, സലിം, ജാഫര്‍, അന്‍സാര്‍ എന്നിവര്‍ കടലിലേക്ക് കുതിച്ചത്. ഒപ്പം അധ്യാപകനായ കബീറും. ഒരു നിമിഷം ഇവര്‍ വൈകിയിരുന്നെങ്കില്‍ മൂന്നു പേരും കടലില്‍ താഴ്ന്നുപോകുമായിരുന്നു.
ഹംസയെ രക്ഷപ്പെടുത്തിയപ്പോഴാണ് കുറച്ചകലെ മുങ്ങിത്താഴുന്ന സിറാജിനെ കിട്ടിയത്. തൊട്ടടുത്ത് ശബ്ദിക്കാന്‍ പോലും കഴിയാതെ നാല്പത്തഞ്ചുകാരനായ ഇബ്രാഹീംകുട്ടിയെയും. ഏറെ സാഹസപ്പെട്ടാണ് ഇവരെ ബോട്ടിലേക്ക് വലിച്ചു കയറ്റിയത്. പലര്‍ക്കും ബോധം നഷ്ടപ്പെട്ടിരുന്നു.
മുങ്ങിത്താഴ്ന്ന കാസിമിന് വേïി ഏറെ തിരച്ചില്‍ നടത്തിയെങ്കിലും കïെത്താനായില്ല. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് വിശ്വസിച്ച ജിവിതം തിരികെ ലഭിച്ച സന്തോഷത്തിലാണ് മത്സ്യത്തൊഴിലാളികള്‍. പക്ഷെ കൂട്ടത്തിലുള്ള കാസിമിനെ നഷ്ടപ്പെട്ടത് ഇപ്പോഴും ഇവര്‍ക്ക് ഉള്‍കൊള്ളാനായിട്ടില്ല.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."