HOME
DETAILS
MAL
കരിപ്പൂരില്‍നിന്ന് കണ്ണൂരിലേക്ക് പറക്കാം
backup
March 07 2019 | 01:03 AM
കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് കണ്ണൂരിലേക്കും വിമാന സര്‍വിസ് ആരംഭിക്കുന്നു. എയര്‍ഇന്ത്യയാണ് വേനല്‍ക്കാല ഷെഡ്യൂളില്‍ ഏപ്രില്‍ മുതല്‍ ഡല്‍ഹി-കരിപ്പൂര്‍-കണ്ണൂര്‍ ബന്ധപ്പെടുത്തി ആഭ്യന്തര സര്‍വിസ് ആരംഭിക്കുന്നത്. രാവിലെ ഒന്‍പതിന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1.30ന് കരിപ്പൂരിലെത്തും. പിന്നീട് കണ്ണൂരിലേക്ക് പോകുന്ന വിമാനം വീണ്ടും കരിപ്പൂരിലെത്തി വൈകിട്ട് 4.30ന് ഡല്‍ഹിയിലേക്ക് പറക്കും. 1750 രൂപയാണ് നിലവില്‍ പ്രഖ്യാപിച്ച കരിപ്പൂര്‍-കണ്ണൂര്‍ നിരക്ക്. 4, 000 രൂപയാണ് കരിപ്പൂര്‍ - ഡല്‍ഹി വിമാനനിരക്ക്. ഡല്‍ഹി - കണ്ണൂര്‍ നിരക്ക് 4,300 രൂപയാണ്. ആഭ്യന്തര സെക്ടറുകളെ ബന്ധപ്പെടുത്തി വിമാന സര്‍വിസ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."