കരുതിയിരിക്കാം ഗര്‍ഭാശയ കാന്‍സറിനെ
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കിടയില്‍ ഇന്നു കൂടുതലായി കണ്ടു വരുന്ന കാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍ അഥവാ ഗര്‍ഭാശയ കാന്‍സര്‍. കാന്‍സര്‍ ബാധിച്ച് മരിക്കുന്നവിര്‍ സ്ത്രീകളില്‍ നല്ലൊരു പങ്കും സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചവരാണ്.
132,000 ഇന്ത്യന്‍ വനിതകള്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്നാണ് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ ആന്റ് പീഡിയാട്രിക് ഓങ്കോളജി നടത്തിയ പഠനത്തില്‍ പറയുന്നത്. പ്രതിവര്‍ഷം 74,000 സ്ത്രീകള്‍ ഇതു മൂലം ഇന്ത്യയില്‍ മരണപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കും ഇവര്‍ പുറത്തു വിടുന്നു. പലര്‍ക്കും ഇത്തരം അസുഖം നേരത്തെ കണ്ടെത്താന്‍ കഴിയാത്തതും മികച്ച ചികിത്സ ലഭ്യമാക്കാത്തതുമാണ് മരണ സംഖ്യ വര്‍ധിക്കാനുമുള്ള പ്രധാന കാരണം. രോഗലക്ഷണങ്ങള്‍ നേരത്തെ പരിശോധനയിലൂടെ കണ്ടെത്തി ഫലപ്രദമായ ചികിത്സ നല്‍കുക എന്നതാണ് ഇതു തടയാനുള്ള പോംവഴി. ഇതു പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാം എന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."