HOME
DETAILS

എണ്ണവില നിയന്ത്രിക്കുമോ?; നിര്‍ണായക ഒപെക് യോഗം ഇന്ന്

  
backup
June 22 2018 | 07:06 AM

%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%8b

ജിദ്ദ: എണ്ണ ഉല്‍പാദനം ഉയര്‍ത്തണമെന്നും എണ്ണവില നിയന്ത്രിക്കണമെന്നും പ്രമുഖ ഉപഭോക്താക്കളുടെ ആവശ്യത്തിനിടെ ഒപെക് നിര്‍ണായക യോഗം ഇന്ന്. ഇന്നും നാളെയുമായി ആസ്‌ത്രേലിയയാണ് യോഗം ചേരുന്നത്. ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇന്നത്തെ യോഗത്തില്‍ ധാരണയാകുമെന്ന പ്രതീക്ഷയിലാണ് ലോകം.

കഴിഞ്ഞ മാസങ്ങളില്‍ എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയടക്കമുള്ള രാജ്യങ്ങളും ഉല്‍പാദന നിയന്ത്രണം ശക്തമാക്കിയിരുന്നു. ഇതോടെ എണ്‍പത് ഡോളര്‍ വരെയെത്തി എണ്ണയുടെ വില. ഗള്‍ഫില്‍  പ്രതീക്ഷ ഉയര്‍ത്തിയയെങ്കിലും ഇന്ത്യയടക്കമുള്ള ഉപഭോക്തൃ രാജ്യങ്ങളില്‍ ഇത് വിലക്കയറ്റം രൂക്ഷമാക്കി.

ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന അഭിപ്രായത്തോട് ഒപെക് ഇതര എണ്ണ ഉല്‍പാദക രാജ്യങ്ങളിലെ പ്രധാനിയായ റഷ്യ യോജിക്കുന്നുണ്ട്. സഊദി അറേബ്യയ്ക്കും അനുകൂലനിലപാടാണ്. എന്നാല്‍ മറ്റ് ഒപെക് രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. ഒപെക്, ഒപെക് ഇതര എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ചേര്‍ന്നു പ്രതിദിനം 15 ലക്ഷം ബാരല്‍ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നാണു റഷ്യയുടെ നിര്‍ദേശം.

ഉല്‍പാദന നിയന്ത്രണത്തില്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കാനാണ് യോഗം ചേരുന്നത്. വില 80 ഡോളര്‍ തൊട്ടതോടെ ഉല്‍പാദനം കൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഉപഭോക്തൃ രാജ്യങ്ങള്‍. വില സ്ഥിരത ഇല്ലാത്ത സാഹചര്യത്തില്‍ ഒപെക് തീരുമാനം എന്താകുമെന്ന് ഉറ്റു നോക്കുകയാണ് ഉല്‍പാദക രാഷ്ട്രങ്ങളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  21 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  21 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  21 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  21 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  21 days ago
No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  21 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  21 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  21 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  21 days ago
No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  21 days ago