HOME
DETAILS
MAL
സഊദിയിൽ മലയാളികൾക്കിടയിൽ കൊവിഡ് മരണം കൂടുന്നു, അവസാനം മരിച്ചത് എറണാകുളം സ്വദേശി
backup
May 11 2020 | 09:05 AM
റിയാദ്: സഊദിയിൽ മലയാളികൾക്കിടയിൽ കൊവിഡ് മരണം കൂടുന്നു. രാജ്യത്ത് വൈറസ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ഇത് വരെയായി പതിനൊന്നു മലയാളികളാണ് മരണപ്പെട്ടത്. ഏറ്റവും ഒടുവിൽ എറണാകുളം സ്വദേശിയുടെ മരണമാണ് സ്ഥിരീകരിച്ചത്. എറണാകുളം മുളന്തുരുത്തി 14 വാര്‍ഡില്‍ ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53) ആണ് കിഴക്കൻ സഊദിയിൽ ദമാമില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് അന്ത്യം മരണം. കഴിഞ്ഞ 27 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹത്തെ രണ്ടാഴ്ച മുന്‍പാണ് ന്യുമോണിയയെ തുടര്‍ന്ന് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ഭാര്യ ടെസ്സി ബെന്നി. മകള്‍ മേബിള്‍ ബെന്നി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. കോവിഡ് ബാധിച്ച് അടുത്ത ദിവസങ്ങളില്‍ രണ്ടാമത്തെ മലയാളിയാണ് ദമാമില്‍ മരിക്കുന്നത്. മലപ്പുറം നിലമ്പൂര്‍ സ്വദേശി നെല്ലിക്കോടന്‍ സുദേവന്‍ ദാമോദരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഇതോടെ സഊദിയിൽ മരിച്ച മലയാളികളുടെ എണ്ണം പതിനൊന്നായി. മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29), റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41), റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51), മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57), അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51), മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56) മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59), മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46), റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43), ദമാമിൽ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52) എന്നിവരാണ് ഇതുവരെ സഊദിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."