HOME
DETAILS
MAL
ജലസ്രോതസില്‍ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതായി പരാതി
backup
June 22 2018 | 08:06 AM
അങ്ങാടിപ്പുറം: ചെറുമല ചീരട്ടാമല റോഡില്‍ വട്ടപ്പറമ്പ് ചോലയില്‍ കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നതായി പരാതി.
പെരിന്തല്‍മണ്ണ നഗരസഭ, എലംകുളം, അങ്ങാടിപ്പുറം എന്നീ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ ചെറുകര ചെറുമല ചീരട്ടാമല റോഡില്‍ കൊല്ലക്കോട് മുക്ക് വട്ടപ്പാറമ്പ ചോലയില്‍ നിരവധി തവണ സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം ഒഴുക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
കുന്നപ്പള്ളി ചെത്ത്പാലം തോട്, നീരിറ്റി തോട്, മുട്ടിപ്പാലം തോട് എന്നിവയുടെ കൈവഴിയാണ് ഈ ചോല.
ഈ തോടിലെ വെള്ളമാണ് കൊല്ലക്കോട് മുക്ക് മാറുകരപ്പറമ്പ് വായനശാല ചെറുകര തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്നത്. പകര്‍ച്ചവ്യാധി പടരുന്ന ഈ സമയത്ത് ഇത്തരം സാമൂഹ്യദ്രോഹ നടപടികള്‍ ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പൊതുജനങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."