HOME
DETAILS

സഊദിയില്‍ കൊവിഡ് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു

  
backup
May 11 2020 | 09:05 AM

one-more-malayalee-died-in-saudi-arabia-covid-19-2020

 

ജിദ്ദ: സഊദിയില്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ഒരു മലയാളി കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി 14-ാം വാര്‍ഡില്‍ ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53) ആണ് മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് ന്യൂമോണിയയെ തുടര്‍ന്ന് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ 27 വര്‍ഷമായി സഊദിയിലെ ദമ്മാമില്‍ പ്രവാസിയായ ഇദ്ദേഹം സാലം ബെല്‍ഹാമര്‍ കമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്നു. ഭാര്യ ടെസ്സി ബെന്നി. മകള്‍ മേബിള്‍ ബെന്നി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. കൊവിഡ് ബാധിച്ച് അടുത്ത ദിവസങ്ങളില്‍ രണ്ടാമത്തെ മലയാളിയാണ് ദമാമില്‍ മരിക്കുന്നത്. മലപ്പുറം നിലമ്പൂര്‍ സ്വദേശി നെല്ലിക്കോടന്‍ സുദേവന്‍ ദാമോദരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ഇതോടെ സഊദിയില്‍ മരിച്ച മലയാളികളുടെ എണ്ണം പതിനൊന്ന് ആയി. അതേസമയം സഊദിയിലെ വിവിധ പ്രവിശ്യകളില്‍ നിരവധി മലയാളികള്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലുമാണ്.

ഇതുവരെ സഊദിയില്‍ മരിച്ച മലയാളികള്‍

1. മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്‌നാസ് (29)
2. റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41)
3. റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51)
4. മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍ (57)
5. അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51)
6. മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56)
7. മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59)
8. മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46)
9. റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43)
10. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ (52)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  17 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  17 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  17 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  18 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  18 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  18 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  18 days ago
No Image

ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കണ്ട, സരിന്‍ തിളങ്ങുന്ന നക്ഷത്രമെന്ന് എ.കെ ബാലന്‍

Kerala
  •  18 days ago
No Image

ഷാഹി ജുമാ മസ്ജിദ് സര്‍വേ: എതിര്‍പ്പുമായി ജനക്കൂട്ടം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്

National
  •  18 days ago