ചര്‍ച്ച് ബില്‍: ജസ്റ്റിസ് കെ.ടി തോമസിനെതിരേ വിമര്‍ശനവുമായി കെ.സി.ബി.സി
കൊച്ചി: ചര്‍ച്ച് ബില്ലിന്റെ പേരില്‍ സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ടി തോമസിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെ.സി.ബി.സി).
ഇ മെയില്‍ സന്ദേശങ്ങള്‍ വഴി സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷനു മുന്‍പിലെത്തിയ പ്രതികരണങ്ങളില്‍ ഭൂരിഭാഗവും ചര്‍ച്ച് ബില്ലിനെ അനുകൂലിക്കുന്നുവെന്ന കമ്മിഷന്റെ കണ്ടെത്തല്‍ ബില്ലിനെ ന്യായീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നുവെന്നും കെ.സി.ബി.സി ജാഗ്രതാ സമിതി ആരോപിച്ചു.
ക്രൈസ്തവ സമുദായത്തെ അധിക്ഷേപിക്കുകയും, സഭയ്ക്കും സമുദായത്തിനുമെതിരേ തെറ്റിദ്ധാരണ പരത്തുംവിധം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷനും അതിന്റെ അധ്യക്ഷനും ഭൂഷണമല്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ നിലമറന്നു പെരുമാറുന്നത് അത്യന്തം ഖേദകരമാണ്. കെ.സി.ബി.സി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."