ക്രിസ് ലിന്നിന് പരുക്ക്; കൊല്‍ക്കത്തയ്ക്ക് ആശങ്ക
മുംബൈ: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടിയായി ക്രിസ് ലിന്നിന്റെ പരുക്ക്. മുംബൈയുമായുള്ള കഴിഞ്ഞ മത്സരത്തിനിടെയാണ് താരത്തിന് തോളിന് പരുക്കേറ്റത്. മുംബൈ ഇന്ത്യന്‍സ് ബാറ്റ്സ്മാന് ജോസ് ബാട്ട്ലറിനെ പുറത്താക്കാന്‍ ക്യാച്ച് പിടിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ലിന്നിന് പരുക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ താരം തോളിന് കൈപിടിച്ച് ഇരിക്കുകയായിരുന്നു. ഇതോടെ താരത്തെ കൊല്‍ക്കന്‍ അധികൃതര്‍ ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ക്രിസ് ലിന്നിന് ഒരേ സ്ഥലത്ത് പരുക്കേല്‍ക്കുന്നത്. പരുക്കിന്റെ സ്വഭാവമറിഞ്ഞ ശേഷം മാത്രമേ അദ്ദേഹത്തിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാന്‍ കഴിയൂ എന്ന് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ പറഞ്ഞു. ഈ സീസണില്‍ മികച്ച പ്രകടനമാണ് ലിന് പുറത്തെടുത്തത്. ഗുജറാത്തിനെതിരേയുള്ള മത്സരത്തില്‍ പുറത്താകാതെ 93 റണ്‍സെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."