കാര്‍മല്‍ കോളജിന് അഭിമാനമായി 'ഒരു ഹിമാലയന്‍ യാത്ര'
മാള: കാര്‍മ്മല്‍ കോളജിനു അഭിമാനമായി ഒരു ഹിമാലയന്‍ യാത്ര. മാള കാര്‍മ്മല്‍ കോളജിനു ഇതു അഭിമാന നിമിഷം.
കോളജിലെ കമ്മ്യൂനിറ്റി കോളജ് വിഭാഗം വിദ്യാര്‍ഥിനി അനഘയാണു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ ഹിമാലയത്തിലേക്ക് യാത്ര നടത്തി കോളജിനു പ്രശസ്തി നല്‍കിയത്.
ചാലക്കുടി തൊഴുത്തുപറമ്പില്‍ വീട്ടില്‍ മണിക്കുട്ടന്റെയും സജിതയുടെയും മകളായ അനഘയുടെ ദീര്‍ഘകാലമായുള്ള സ്വപ്നമായിരുന്നു ഹിമാലയത്തിലേക്കുള്ള ബുള്ളറ്റ് യാത്ര.
സാമ്പത്തിക പ്രയാസങ്ങളെയും യാത്രയിലെ മറ്റു തടസങ്ങളെയും മറി കടന്ന് മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും മാതൃക കാട്ടിയ അനഘക്കും സഹയാത്രിക ആന്‍ഫിക്കും കാര്‍മ്മല്‍ കോളജില്‍ വന്‍ സ്വീകരണം നല്‍കി.
ഈ നേട്ടം കരസ്ഥമാക്കിയതിന് കോളജിലെ വിദ്യാര്‍ഥികള്‍ ഇവരെ ഹാരമണിയിച്ചു സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സ്വീകരണ യോഗത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി ലിജോ അധ്യക്ഷയായി.മുഴുവന്‍ വിദ്യാര്‍ഥിനികള്‍ക്കും ഊര്‍ജ്ജം നല്‍കുന്ന നേട്ടമാണ് അനഘ കൈവരിച്ചതെന്ന് ഉപഹാരങ്ങള്‍ നല്‍കിക്കൊണ്ട് പ്രിന്‍സിപ്പല്‍ അഭിപ്രായപ്പെട്ടു. ഡോ.സി കാതറിന്‍, ഡോ.കെ.ബി ബിന്ദു, സന്തോഷ്, ഡോ. സി ഷിബി, ട്രീസ, അക്ഷര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."