ചര്‍ച്ച് ആക്ട്: നിയമം കൊണ്ടുവരാന്‍ ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അത്തരമൊരു അജണ്ട സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ സന്ദര്‍ശിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പള്ളി സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമപരിഷ്‌കാര കമ്മിഷന്‍ ബില്ല് തയാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ല.
2006-2011 ലെ എല്‍.ഡി.എഫ് സര്‍ക്കാരിന് മുന്‍പില്‍ ഇത്തരമൊരു നിര്‍ദേശം അന്നത്തെ നിയമപരിഷ്‌കാര കമീഷന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നും സര്‍ക്കാര്‍ അത് തള്ളിക്കളയുകയാണുണ്ടായത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ, കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, താമരശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, യൂജിന്‍ എച്ച് പെരേര തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയത്. അതേസമയം സഭാ സ്വത്ത് നിയമം ഉടന്‍ നടപ്പാക്കണമെന്ന് ചര്‍ച്ച് ആക്ട് ജോയിന്റ് കൗണ്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സഭാ സ്വത്തുനിയമം നടപ്പാക്കിയാല്‍ രണ്ടാം വിമോചന സമരം നയിക്കുമെന്ന സഭയുടെ പ്രഖ്യാപനം ദിവാസ്വപ്‌നം മാത്രമാണ്. വിവിധ സഭകളുടെ വിശ്വാസ,ദൈവശാസ്ത്രപരമായ പ്രബോധനങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും തീരുമാനമെടുക്കുന്നതിനോ അഭിപ്രായം രൂപീകരിക്കുന്നതിനോ, ഇടപെടുന്നതിനോ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമായി പറയുന്ന ചര്‍ച്ച് ആക്ട് നടപ്പാക്കുകതന്നെ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."