പാവറട്ടി സെന്റ് തോമസ് ആശ്രമം: റോഡ് കൈയേറി അനധികൃത നിര്‍മാണം നടത്തുന്നതായി പരാതി
പാവറട്ടി : തണ്ണീര്‍തട നിയമത്തെ കാറ്റില്‍ പറത്തി പാവറട്ടി സെന്റ് തോമസ് ആശ്രമം റോഡു കൈയ്യേറി അനധികൃത നിര്‍മാണം നടത്തുന്നതായി പരാതി ഉയര്‍ന്നു.
പാവറട്ടി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നേതാജി റോഡു കൈയ്യേറിയാണ് അനധികൃത നിമ്മാണം നടത്തുന്നതെന്ന് റോഡ് സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
4.40 മീറ്റര്‍ വീതിയും 50 മീറ്റര്‍ നീളവും ഉള്ള റോഡിന്റെ ഒരു വശത്താണ് സ്വാഭാവിക തണ്ണീര്‍തടം നിലനില്‍ക്കുന്നത്. അഞ്ചോളം നീര്‍ച്ചാലുകളും ഈ തണ്ണീര്‍തടത്തില്‍ ഉണ്ട്. പാവറട്ടി വില്ലേജില്‍ സര്‍വേ നമ്പര്‍ 13011 ല്‍ ഉള്ള ഈ സ്ഥലം സ്വാഭാവിക തണീര്‍തടത്തിന്റെ ഭാഗമാണ്.
മാത്രമല്ല അനധികൃത നിര്‍മാണത്തിന്റെ മറവില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള കോഴിതോടിന്റെ സംരക്ഷണഭിത്തിയും തകര്‍ത്ത നിലയിലാണ്.
ഇതു മൂലം കനത്ത മഴയില്‍ കോഴിതോട്ടില്‍ നിന്നുള്ള വെള്ളം റോഡിലേക്കും വീടുകളിലേക്കും കയറാന്‍ ഇടയാകും
. ഇവിടെ സ്ഥാപിച്ച വൈദ്യുതി പോസ്റ്റും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. 300 ഓളം കുടുംബങ്ങളാണു ഈ പരിസരത്ത് താമസിക്കുന്നത് പഞ്ചായത്ത് അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും റോഡ് അപകടാവസ്ഥയില്‍ എന്ന ഒരു ബോര്‍ഡ് സ്ഥാപിച്ച തൊഴിച്ചാല്‍ മറ്റൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പഞ്ചായത്ത് അധികൃതര്‍ കര്‍ശന നടപടി എടുക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് റോഡ് സംരക്ഷണ ഭാരവാഹികള്‍ പറഞ്ഞു.
മുന്‍ വാര്‍ഡ് മെമ്പര്‍ ഫ്രാന്‍സിസ് പുത്തൂര്‍, മറ്റ് ഭാരവാഹികളായ എ. പ്രമോദ്, വി.വി ബാബു, സി.പി ഡോമിനിക്ക്, സി.കെ ജെയിംസ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."