സ്വകാര്യ ബസിന്റെ മുന്‍ ഭാഗത്തെ ചക്രം ഓടുന്നതിനിടെ ഊരിപോയി; ഒഴിവായത് വന്‍ ദുരന്തം
ചാലക്കുടി: സ്വകാര്യ ബസിന്റെ മുന്‍ ഭാഗത്തെ ചക്രം ഓടുന്നതിനിടെ ഊരിപോയി. ഒഴിവായതു വന്‍ ദുരന്തം.
ചാലക്കുടിയില്‍ നിന്നും അതിരപ്പിള്ളിയിലേക്കു സര്‍വിസ് നടത്തുന്ന മാതാ ജെറ്റ് ബസാണ് അപകടത്തില്‍പെട്ടത്.
മുന്‍ഭാഗത്തെ ഇടത് വശത്തുള്ള ചക്രമാണ് ഊരിപോയത്. ആനമല റോഡില്‍ ഹില്വേ ടൂറിസ്റ്റ് ഹോമിന് സമീപം 4.15ഓടെയായിരുന്നു സംഭവം.
ഓടികൊണ്ടിരിക്കുന്നതിനിടെ സബ്ആക്സില് തകരാറിലായതാണ് ചക്രം ഊരിപോകാന്‍ കാരണമായതെന്നാണ് പറയുന്നത്.
തകരാറ് സംഭവിച്ചതറിഞ്ഞ ഡ്രൈവര്‍ ബസിന്റെ വേഗത കുറച്ചു നിര്‍ത്തി സിനകത്തുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരേയും പുറത്തിറക്കുകയായിരുന്നു.
ബസ് കുറച്ചു കൂടി നീങ്ങിയിരുന്നെങ്കില്‍ ഇവിടെ കാനക്കായി കുഴിച്ച കുഴിയിലേക്ക് ചെന്നു പതിച്ചേനെ. തലനാരിഴക്കാണ്തിരക്കേറിയ ഈ റോഡിലെ വന്‍ ദുരന്തം ഒഴിവായത്.
ബസ് തകരാറിലായതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതവും ഒരു മണിക്കൂറോളം നിലച്ചു.
ക്രെയിന്‍ കൊണ്ടുവന്ന് ബസ് നീക്കിയിട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."