HOME
DETAILS

സഊദിയില്‍ നിന്ന് 37.50 ലക്ഷം റിയാല്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

  
backup
April 10 2017 | 11:04 AM

saudi-riyal-smuggling

ജിദ്ദ: സഊദി അറേബ്യ അതിര്‍ത്തിയായ അല്‍ ഗുവൈഫാത്ത് ചെക്ക് പോസ്റ്റിലൂടെ 37.50 ലക്ഷം സഊദി റിയാല്‍ കറന്‍സി കള്ളക്കടത്തിനുള്ള ശ്രമം അബുദാബി കസ്റ്റംസ് പരാജയപ്പെടുത്തി. ഇത്രയും റിയാല്‍ വാഹനത്തിനുള്ളില്‍ അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഗുവൈഫാത്ത് കസ്റ്റംസ് പരിശോധനയില്‍ പിടിച്ചെടുത്തത്.

സഊദിയില്‍ നിന്ന് യുഎഇയിലേക്ക് റോഡു മാര്‍ഗം ട്രക്കില്‍ അതിര്‍ത്തി കടക്കാനെത്തിയ ഏഷ്യന്‍ സഞ്ചാരിയില്‍ നിന്നാണ് ഇത്രയും തുക പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

സംശയാസ്പദമായ നിലയില്‍ എത്തിയ ട്രക്കില്‍ വിശദമായ പരിശോധനക്കായി നടത്തിയപ്പോഴാണ് വാഹനത്തിന്റെ ഡ്രൈവറുടെ പിന്‍ സീറ്റ് മറച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയതും 37.50 ലക്ഷം റിയാല്‍ പിടിച്ചെടുത്തതും.

നിയമ വിരുദ്ധമായി കൊണ്ടുവന്ന തുകയും വാഹനവും കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റര്‍ ചെയ്തശേഷം ആവശ്യമായ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് തൊണ്ടി സഹിതം കൈമാറി. കസ്റ്റംസ് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും രാജ്യാന്തര വ്യാപാരം പിന്തുണയ്ക്കുന്നതിനുമായി ഉന്നതതല കസ്റ്റംസ് നടപടിക്രമങ്ങള്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കുകയും കസ്റ്റംസ് വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും അബുദാബി കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ആക്ടിങ് ഡയറക്ടര്‍ മുഹമ്മദ് ഖാദെം അല്‍ ഹാമിലി പറഞ്ഞു.

അബുദാബി കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രവത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പരിശോധന നടപടിക്രമങ്ങള്‍ കര്‍ശനമാക്കും. ഇതിനായി വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. പരിശോധന രീതികള്‍ മെച്ചപ്പെടുത്തുന്നതിനായി മികച്ച പരിശീലനവും വൈദഗ്ധവും ഉറപ്പാക്കും. രാജ്യത്ത് അനധികൃത വ്യാപാരം തടയുന്നതിനും രാജ്യ സുരക്ഷയും സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാനുമുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago