സഊദിയിൽ 24 മണിക്കൂറിനിടെ 9 മരണവും 1966 പുതിയ കൊവിഡ് വൈറസ് ബാധയും 1280 രോഗമുക്തിയും സ്ഥിരീകരിച്ചു
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 09 പേർ മരിച്ചതായും 1966 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 255 ആയും വൈറസ് ബാധിതർ 41,014 ആയും ഉയർന്നിട്ടുണ്ട്. ഇവരിൽ 28,022 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 149 രോഗികൾ അതീവ ഗുരുതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 1280 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 12737 ആയും ഉയർന്നു.
#الصحة تعلن عن تسجيل (1966) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (9) حالات وفيات رحمهم الله، وتسجيل (1280) حالة تعافي ليصبح إجمالي عدد الحالات المتعافية (12,737) حالة ولله الحمد. pic.twitter.com/nQzVaKrONF
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 11, 2020
ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധ കണക്കുകൾ ഇങ്ങനെയാണ്. റിയാദ് 520, മക്ക 343, മദീന 257, ജിദ്ദ 236, ഹുഫൂഫ് 137, ദമാം 95, ത്വായിഫ് 71, ഖോബാർ 60, ജുബൈൽ 49, ഹദ്ദ 39, ദിരിയ 25, ഖത്വീഫ് 23, മജാരിദ, ബുറൈദ (15 വീതം), തബൂക്, ഹായിൽ (10 വീതം), യാമ്പു 09, ദഹ്‌റാൻ 08, ബഖീഖ് 07, ഖമീസ് മുശൈത്, സ്വഫ്‌വ (05 വീതം), നാരിയ 03, ഉനൈസ, ബീഷ, തുറൈബാൻ, ഖർജ് (02 വീതം), അബഹ, മഹായിൽ അസീർ, റാസ് തന്നൂറ, മിത്നബ്, അസുഹൻ, അൽഖുർമ, ഖൽവ, സ്വബ്‌യ, ഹഫർ അൽ ബാത്വിൻ, ഖുൻഫുദ, നജ്‌റാൻ, ദൗമത്തുൽ ജന്ദൽ, മൻഫദ് അൽ ഹദീസ്, ജദീദ് അറാർ, മുസാഹ്മിയ, അസുൽഫി എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത്.
സഊദിയിലെ പ്രധാന നാഗരികളിലെ കണക്കുകൾ ഇങ്ങനെയാണ്.വൈറസ് ബാധിതർ, ചികിത്സയിൽ കഴിയുന്നവർ, മരണം, രോഗം ബേധമായവർ എന്നിങ്ങനെ മക്ക: 8,854/ 5,414/106/3,334, ജിദ്ദ: 6,908/4,727/732,108, റിയാദ്: 6,836/ 3,902/ 15/2,919, മദീന: 6,281/4,801/39/1,441, ദമാം: 2,740/2,186/4550, ഹുഫൂഫ്: 1,813/1,167/4/642, ജുബൈൽ: 1,606/1,434/3/169, ത്വായിഫ്: 966/ 785/1/180, ഖോബാർ: 867/693/3/171, ബൈഷ്: 623/471/0/152, ഖത്വീഫ്: 346/128/1/217, തബൂക്: 328/169/1/158, ബുറൈദ: 247/165/280, യാമ്പു: 192/160/0/32, ദിരിയ:156/156/0/0, ദഹ്‌റാൻ:155/ 79/0/76, സ്വഫ്‌വ: 141/141/0/0, ഹദ്ദ: 127/127/0/0, ഖുൻഫുദ: 107/96/0/11, ഉനൈസ: 103/ 77/0/26, ബീഷ: 100/68/0/32. രാജ്യത്ത് ഇത് വരെ നൂറു കേസുകൾ വരെ സ്ഥിരീകരിച്ച നഗരികളിലെ കണക്കുകൾ മാത്രമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."