മെട്രോ യാത്ര, സെല്‍ഫി, അക്ഷര്‍ധാമിലേക്കൊരു ട്രിപ്പ്; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയോടൊപ്പം മോദിയുടെ ഒരു ദിനം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഇന്ത്യാ സന്ദര്‍ശനം ആസ്വദിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോം ടണ്‍ബുള്‍. ഡല്‍ഹി മെട്രോയില്‍ സഞ്ചരിച്ചും സെല്‍ഫിയെടുത്തും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുമാണ് ഇരുവരും ഇന്ന് സമയം ചെലവഴിച്ചത്.
With @narendramodi on the Delhi Metro Blue Line - 212 kms & 159 stations since 2002 pic.twitter.com/O4Zr2695Sg
— Malcolm Turnbull (@TurnbullMalcolm) April 10, 2017
ഉച്ചയോടെ മണ്ഡി ഹൗസ് മെട്രോ സ്‌റ്റേഷനിലെത്തിയ ഇരുവരും അക്ഷര്‍ധാം ടെമ്പിള്‍ സ്റ്റേഷനില്‍ ഇറങ്ങി. യാത്രയ്ക്കിടയില്‍ ഇരുവരും സെല്‍ഫിയെടുക്കുകയും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു. സ്റ്റേഷനുകളില്‍ 'മോദി മോദി' എന്ന വിളി കേള്‍ക്കാമായിരുന്നുവെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
PM Narendra Modi and Australian PM Malcolm Turnbull at Delhi's Akshardham Temple pic.twitter.com/94lgIWRLLT
— ANI (@ANI_news) April 10, 2017
പിന്നീട് ഇരുവരും പ്രശസ്തമായ അക്ഷര്‍ധാം ടെമ്പിളില്‍ എത്തി. ക്ഷേത്രത്തിനു മുന്നില്‍ ഫോട്ടോയ്ക്കും പോസ് ചെയ്തു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷം ഉച്ചയോടെയാണ് ഇരുവരും യാത്ര ആരംഭിച്ചത്. വികസനം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിലെ സഹകരണം എന്നിവയാണ് പ്രധാന ചര്‍ച്ചയായത്.
PM Narendra Modi and Australian PM Malcolm Turnbull at Akshardham Temple in Delhi pic.twitter.com/VMtwEdh0rp
— ANI (@ANI_news) April 10, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."