കെ.എം ഷാജഹാനെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: പൊലിസ് ആസ്ഥാനത്ത് പ്രതിഷേധസമരത്തിനെത്തിയ മഹിജയെ സഹായിച്ചതിന് തടവിലായ കെ.എം ഷാജഹാനെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തത്. 48 മണിക്കൂര്‍ കസ്റ്റഡിയില്‍ കഴിഞ്ഞെന്ന കാരണം ആരോപിച്ചാണ് സസ്പെന്ഷന്. കേരള സര്‍വീസ് റൂള്‍സ് നിയമപ്രകാരമാണ് നടപടിയെന്ന് സസ്പന്ഷന് ഉത്തരവില്‍ പറയുന്നു.സി-ഡിറ്റിലെ സയന്റിഫിക് ഓഫിസറാണ് ഷാജഹാന്.
ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ ഡി.ജി.പി ഓഫിസിനു മുമ്പില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പാണ് ഇദ്ദേഹത്തിനു മേല്‍ ചുമത്തിയിരിക്കുന്നത്. മഹിജയെ സഹായിച്ചതിന് തടവിലായ നാലു പേരെ നേരത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഷാജഹാനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ എല്‍.തങ്കമ്മ വീട്ടില്‍ കഴിഞ്ഞ ദിവസം നിരാഹാരം ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."