നന്തന്‍കോട് കൂട്ടക്കൊല: ഒളിവില്‍ പോയ മകന്‍ പിടിയില്‍
തിരുവനന്തപുരം: നന്തന്‍കോട്ട് കഴിഞ്ഞദിവസം വീടിനുള്ളില്‍ നാലു പേര്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ കേഡല്‍ ജിന്‍സ് രാജിനെ പിടികൂടി. തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആര്‍.പി.എഫാണ് പിടികൂടിയത്. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
Also Read: തിരുവനന്തപുരം നന്തന്‍കോട്ട് കൊല്ലപ്പെട്ടത് നാലു പേരെന്ന് പൊലിസ്
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
അച്ഛനും അമ്മയും സഹോദരിയെയും ബന്ധുവിനെയുമടക്കം നാലു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കേഡല്‍. കഴിഞ്ഞ ദിവസമാണ് ക്ലിഫ് ഹൗസിനു സമീപത്തെ വീട്ടില്‍ മരണപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തിയത്. ഡോക്ടര്‍ ജീന്‍ പത്മ, രാജതങ്കം, മകള്‍: കേഡല്‍ കരോള്‍, ബന്ധു ലളിതാമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."