അത്താണിയില്‍ ഞാറ്റുവേല ചന്ത; പരിസ്ഥിതി കലോത്സവം നടത്തി
വടക്കാഞ്ചേരി: അത്താണി പി.എസ്.സി ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പന്ത്രണ്ടാമത് ഞാറ്റുവേല ചന്തക്ക് ഹരിതാഭ തുടക്കം.
തൃശൂര്‍ സബ് കലക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതു കാര്‍ഷിക സമ്പ്രദായത്തില്‍ ഞാറ്റുവേല ചന്തകള്‍ക്കുള്ള സ്ഥാനം തിരിച്ചറിഞ്ഞു ക്രാന്തദര്‍ശ്യത്വത്തോടെ ആസൂത്രണം ചെയ്തു നടപ്പാക്കിയ ഞാറ്റുവേല ചന്ത ഇന്നു കേരളം മുഴുവന്‍ എറ്റെടുത്തതായി ഡോ.രേണുരാജ് പറഞ്ഞു.
അത്താണിയില്‍ പി.എസ്.സി ബാങ്കിന്റെ നടീല്‍ വസ്തുക്കളുടേയും ഫലവൃക്ഷങ്ങളുടേയും ഔഷധസസ്യങ്ങളുടേയും പ്രദര്‍ശനത്തിനൊപ്പം മറ്റു നാടന്‍ ഉല്‍പ്പന്നങ്ങള്‍ക്കൊണ്ടുള്ള കൗണ്ടറുകളും ചന്തയുടെ മാറ്റുകൂട്ടി.
20 സ്‌കൂളുകളില്‍ നിന്ന് പ്രതിനിധികളായി എത്തിയ കുട്ടികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും നടീല്‍ വസ്തുക്കളും വിവിധയിനം തൈകളും ചെടികളും വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എം.ആര്‍ ഷാജന്‍ അധ്യക്ഷനായി. നബാര്‍ഡ് എ.ജി.എം ദീപ എസ്.പിള്ള, നഗരസഭ വൈസ് ചെയര്‍മാന്‍ അനൂപ് കിഷോര്‍, ഉറവ് ഡയരക്ടര്‍ ഡോ. അബ്ദുള്ള, രായിരത്ത് ഗാര്‍ഡന്‍ ഉടമ സുധാകരന്‍, തണല്‍ ഓര്‍ഗാനിക് നഴ്‌സറി ഉടമ നിഷ ജോഷി, ജോസ് ഫിന മാത്യൂ, ഓംങ്കാരി ഹോം മെയ്ഡ്‌സ് ഉടമ രാജമ്മ സത്യന്‍, ബാങ്ക് വൈസ് പ്രസിഡന്റ് എന്‍.എ ജോണ്‍, സെക്രട്ടറി ടി.ആര്‍ രാജന്‍ സംസാരിച്ചു.24 വരെ ബാങ്കിന്റെ പാര്‍ക്കിങ് ഓഡിറ്റോറിയത്തിലാണ് ചന്ത പ്രവര്‍ത്തിക്കുക.
ചന്തയുടെ ഭാഗമായി ഇന്നലെ വടക്കാഞ്ചേരി നഗരസഭ പ്രദേശത്തെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് പരിസ്ഥിതി കലോത്സവം നടന്നു.
ഇന്ന് കാലാവസ്ഥ വ്യതിയാനത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സെമിനാര്‍ 23നു മഴ മനസും മഴസദസും എന്ന ജനകീയസഭയും 24 നു പാട്ടോഴുക്കും സംഘടിപ്പിച്ചിട്ടുണ്ട്.
ജി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."