ഖത്തറില്‍ നിന്നും നാട്ടിലേക്ക് പോകാനുള്ളവരുടെ ലിസ്റ്റ് ജനകീയ പങ്കാളിത്തത്തോടെ തയ്യാറാക്കുന്നു
ദോഹ: ഖത്തറില്‍ നിന്ന് തിരിച്ചു പോവുന്നവരുടെ മുന്‍ഗണനാ ക്രമ ലിസ്റ്റ് തയ്യാറാക്കുന്നതിന് കമ്മിറ്റികള്‍ രൂപീകരിച്ചു. സുതാര്യമായി, ജനകീയ പങ്കാളിത്തത്തോടെ പട്ടിക തയ്യാറാക്കാന്‍ എംബസി എട്ട് കമ്മറ്റികള്‍ രൂപീകരിച്ചതായി ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളെ ഗ്രൂപ്പുകളാക്കിയാണ് പ്രത്യേകം കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുള്ളത്.
കേരളത്തിനും മാഹിക്കുമായി ഒരു കമ്മിറ്റിയാണുള്ളത്. എംബസിയിലെ ഡിഫന്‍സ് അറ്റാഷെ ക്യാപ്റ്റന്‍ കപില്‍ കൗഷിക്ക് ആണ് കേരളത്തിന് വേണ്ടിയുള്ള കമ്മിറ്റിയുടെ കോ ഓഡിനേറ്റര്‍. കെ എം വര്‍ഗീസ്, അബ്ദുല്‍ അസീസ്, ഗോവിന്ദ്, ബഷീര്‍ തുവരിക്കല്‍, കോയ കൊണ്ടോട്ടി എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. [email protected] എന്നതാണ് കമ്മിറ്റിയുടെ ഇമെയില്‍ വിലാസം.ഇന്ത്യന്‍ എംബസി ശേഖരിച്ച വിവരങ്ങള്‍ സംസ്ഥാനങ്ങളുടെ പട്ടിക തിരിച്ച് അതത് കമ്മിറ്റികള്‍ക്കു കൈമാറും. കമ്മിറ്റി വിവരങ്ങള്‍ പരിശോധിച്ച് എംബസിക്ക് മുന്‍ഗണനാക്രമം എംബസിക്ക് ശുപാര്‍ശ ചെയ്യും.
ഗര്‍ഭിണികള്‍, ഗുരുതര രോഗികള്‍,മറ്റു കടുത്ത പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാവുന്നതാണ്. ഇത്തരം ആളുകളുടെ കാര്യത്തില്‍ മേല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചായിരിക്കും യാത്രക്കാരുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കുക.
ഖത്തര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്കു പോകേണ്ടവരുടെ പട്ടികയില്‍ അനര്‍ഹര്‍ കയറിക്കൂടുന്നതായി പരാതി ഉയര്‍ന്നിരുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവാസി സംഘടനയും നേതാക്കളും എംബസിയില്‍ സ്വാധീനം ചെലുത്തി വേണ്ടപ്പെട്ടവരെ കയറ്റിവിടുന്നതായും ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധമായ വിശദമായ വീഡിയോ റിപോര്‍ട്ട് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."