ചൂടില്ലാത്ത മാര്‍ബിളുകള്‍
ഏതു കനത്ത ചൂടിലും ആളുകള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് മക്കയിലെയും മദീനയിലെയും മാര്‍ബിളുകള്‍. പള്ളിയുടെ മുറ്റങ്ങളില്‍ പ്രാര്‍ഥനയ്ക്കായും മറ്റു ആരാധനകള്‍ക്കായും നില്‍ക്കുന്ന അവസരത്തില്‍ കാലിനു തീരെ ചൂടേല്‍ക്കുകയില്ല എന്നു മാത്രമല്ല ചെറുകുളിര്‍മയും നല്‍കുന്ന പ്രത്യേകതരം മാര്‍ബിളുകളാണ് ഇതിനു പിന്നില്‍. മക്കയില്‍ വിശുദ്ധ കഅ്ബയുടെ ചുറ്റും ത്വവാഫ് ചെയ്യുന്ന സ്ഥലങ്ങളിലും പള്ളിക്കു പുറത്തു പടിഞ്ഞാറ് ഭാഗത്തെ മുറ്റങ്ങളിലുമാണ് പുതിയ മാര്‍ബിള്‍ പതിച്ചിരിക്കുന്നത്. മദീനയില്‍ പള്ളിക്കു പുറത്താണ് ഈ പ്രത്യേക അനുഭൂതിയുള്ള മാര്‍ബിള്‍ പാകിയിരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ ആശ്വാസം പകരുന്നതിനാണ് വേനലില്‍ ചുട്ടുപഴുക്കാത്ത, സൂര്യപ്രകാശത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന മേത്തരം മാര്‍ബിളുകള്‍ അവിടെ പതിച്ചിരിക്കുന്നത്. 50 ഡിഗ്രിക്കു മുകളിലും സൂര്യന്‍ മക്കയില്‍ കത്തിനില്‍ക്കുമ്പോഴും കനത്ത വെയിലിലും ഈ മാര്‍ബിളുകളില്‍ ചവിട്ടിയാല്‍ ചൂട് അനുഭവപ്പെടില്ല എന്നത് വലിയ വിസ്മയമാണ്.
ഗ്രീസില്‍ മാത്രം കാണപ്പെടുന്ന 'താസൂസ് ' എന്ന പേരുള്ള മാര്‍ബിളുകളാണിത്. 2.5 സെന്റീമീറ്ററാണ് മാര്‍ബിളുകളുടെ ഘനം. മക്കയിലെയും മദീനയിലെയും ഇരുഹറമുകള്‍ക്കു വേണ്ടി ഈ ഇനത്തില്‍പെട്ട ധാരാളം മാര്‍ബിളുകള്‍ ഇരുഹറം കാര്യാലയം വാങ്ങി വച്ചിട്ടുണ്ട്. രാത്രിയില്‍ ഈര്‍പ്പം വലിച്ചെടുക്കുകയും പകല്‍ അത് പുറത്തേക്ക് വിടുകയും ചെയ്യുന്നുവെന്നതാണ് ഈ മാര്‍ബിളിന്റെ സവിശേഷത. അതുകൊണ്ടുതന്നെ പകല്‍ സമയത്ത് ഇതില്‍ നഗ്‌നപാദങ്ങള്‍ കൊണ്ട് ചവിട്ടിയാലും ചൂട് അനുഭവപ്പെടില്ല.
ഈ പ്രത്യേകതരം മാര്‍ബിള്‍ ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള 'താസൂസ് ' ദ്വീപില്‍ നിന്നു കപ്പല്‍ വഴി സഊദിയിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. താസൂസില്‍ നിന്ന് സഊദി ഹറം കാര്യാലയ വകുപ്പിനു വേണ്ടി സഊദി ബിന്‍ ലാദന്‍ ഗ്രൂപ്പാണ് ഈ മാര്‍ബിളുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത്. 1.20 * 0.40 * 0.050.04 സൈസിലുള്ള കല്ലുകളാണ് സഊദിയില്‍ എത്തിക്കുന്നത്. താസൂസില്‍ നിന്ന് ഇത്തരം മികച്ച മാര്‍ബിളുകള്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും സഊദി അറേബ്യയാണ്. ഇവിടെ നിന്നു കുഴിച്ചെടുക്കുന്ന മികച്ചയിനം ഇത്തരം മാര്‍ബിളുകളില്‍ ഏറ്റവും മുന്തിയ ഇനം സഊദിക്കു നല്‍കിയതിനു ശേഷമേ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇത് ഗ്രീസ് അധികൃതര്‍ നല്‍കാറുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."