മുഖ്യമന്ത്രി അസഹിഷ്ണുതയുടെ ആള്‍രൂപമായി മാറി: പി.ടി. തോമസ്
പാലക്കാട്: അസഹിഷ്ണുതയുടെ ആള്‍രൂപമായി മുഖ്യമന്ത്രിപിണറായി വിജയന്‍ മാറിയെന്ന് പി.ടി. തോമസ് എം.എല്‍.എ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കെ.എം. ഷാജഹാനോടും, കൂട്ടരോടും സര്‍ക്കാര്‍ കൈകൊണ്ട സമീപനമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.
ഷാജഹാന്‍ പിണറായിയുടെ കണ്ണിലെ കരടാണ്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ അടുത്ത് നിന്ന് പ്രവര്‍ത്തിച്ചയാളാണ്. ഷാജഹാനുമായി യാതൊരു ബന്ധവുമില്ലെന്ന് ജിഷ്ണുവിന്റെ അമ്മ വ്യക്തമാക്കിയ സാഹചര്യത്തില്‍ അയാളെ പിന്നെന്തിനാണ് അറസ്റ്റ് ചെയ്തു ജയിലിലിട്ടത്.
ലാവലിന്‍ കേസുമായി ബന്ധപെട്ടു ചില ശക്തമായ നിലപാടുകള്‍ എടുത്തിരുന്ന ഷാജഹാനോട് പകപോക്കിയതാണ്. സ്വതന്ത്രമായി നിലപാടെടുക്കുന്നവരോട് അഹങ്കാരത്തിന്റെയും, ധാര്‍ഷ്ട്യത്തിന്റെയും പ്രകടിതരൂപം കാണിക്കുന്നത് ശരിയല്ല.
ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ ആജ്ഞാനുവര്‍ത്തിയായി പിണറായി മാറി. മനോജ് എബ്രഹാമിനെ പോലുള്ള പൊലിസുകാര്‍ പട്ടാളഭരണം നടത്തുകയാണ്. പൊലിസിന്റെ അഴിഞ്ഞാട്ടം നിയന്ത്രിക്കാന്‍ കഴിയാത്ത പിണറായി അവരുടെ തടവറയിലാണിപ്പോള്‍.
ഇന്ന് കേരളത്തിലെ എഴുത്തുകാരുടെയും, സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നാവ് പണയപെടുത്തിയിരിക്കുകയാണ്.
കേരളത്തില്‍ ഒരമ്മയെ പൊലിസ് പെരുവഴിയിലിട്ടു വലിച്ചിഴച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല. പള്‍സര്‍ സുനിയും, സംഘവും മനുഷ്യക്കടത്തു നടത്തിയതായി കാണിച്ചു മുഖ്യന് കത്തുനല്‍കിയെങ്കിലും നടപടിയെടുത്തില്ല.
ഇപ്പോള്‍ അയ്യാളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സംഘപരിവാറുമായോ, ബി.ജെ.പിയുമായോ കൂട്ടുകൂടാത്ത ഇന്ത്യയിലെ ഏക പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമേ ഉള്ളു.
സി.പി.എമ്മുപോലും ആര്‍.എസ്.എസുമായി കൂട്ടുകൂടിയിരുന്നുവെന്ന് ഇ.എം.എസ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഡി.സി.സി സെക്രട്ടറി പ്രകാശ് കാഴ്ചപ്പറമ്പിലും വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."