HOME
DETAILS

ബഹ്‌റൈനിലെ സമസ്ത മദ്‌റസകള്‍ ഞായറാഴ്ച തുറക്കും

  
backup
June 22 2018 | 15:06 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%95

മനാമ: ബഹ്‌റൈനിലെ സമസ്ത മദ്‌റസകള്‍ റമദാന്‍ അവധി കഴിഞ്ഞ് ജൂണ്‍ 24 (ഞായറാഴ്ച) മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ റൈയ്ഞ്ച് ഭാരവാഹികള്‍ അറിയിച്ചു.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ബഹ്‌റൈനിലെ മനാമ, റഫ, ഗുദൈബിയ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി പത്ത് ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്ത മദ്‌റസകളിലാണ് ഞായറാഴ്ച മുതല്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത്.

ഇതില്‍ ഹിദ്ദ് മദ്‌റസ ശനിയാഴ്ച തുറക്കും.
മദ്‌റസകളിലെ പുതിയ അദ്ധ്യായന വര്‍ഷത്തോടനുബന്ധിച്ച് പുതുതായി അഡ്മിഷന്‍ തേടുന്ന വിദ്യാര്‍ഥികള്‍ക്കായി മിഹ്‌റജാനുല്‍ ബിദായ എന്ന പേരില്‍
പ്രവേശനോത്സവവും അന്നേദിവസം വിവിധ മദ്‌റസകളിലായി സംഘടിപ്പിക്കും.

മനാമയിലെ ഇര്‍ശാദുല്‍ മുസ്ലിമീന്‍ കേന്ദ്ര മദ്‌റസയിലെ മിഹ്‌റജാനുല്‍ ബിദായ പ്രവേശനോത്സവം ഞായറാഴ്ച വൈകിട്ട് 5മണിക്ക് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

പുതിയ കുട്ടികള്‍ക്കുള്ള അഡ്മിഷനും അന്നേ ദിവസം മുതല്‍ ആരംഭിക്കും.
'നേരറിവ് നല്ല നാളേക്ക്' എന്നതാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ പ്രമേയം. കേരളത്തിലെ സമസ്തയുടെ മുഴുവന്‍ മദ്‌റസകളിലും ശനിയാഴ്ചയാണ് പ്രവേശനോത്സവങ്ങള്‍ നടക്കുന്നത്.
കേരളത്തിനകത്തും പുറത്തും സമസ്തയുടെ അംഗീകാരമുള്ള 9814 മദ്‌റസകളിലായി 12 ലക്ഷത്തോളം കുട്ടികളാണ് ഇത്തവണ റമദാന്‍ അവധിക്കു ശേഷം മദ്‌റസകളിലെത്തുന്നത്.

സമസ്തയുടെ കീഴില്‍ കേന്ദ്രീകൃത സിലബസായതിനാല്‍ നാട്ടില്‍ നിന്നെത്തുന്ന കുട്ടികള്‍ ബഹ്‌റൈനിലെ സമസ്ത മദ്‌റസകളില്‍ പ്രവേശനം നേടുന്നതും ഈ സമയത്താണ്.

പുതിയ അഡ്മിഷന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ അതാതു മദ്‌റസാ കേന്ദ്രങ്ങളില്‍ നേരിട്ടെത്തണം.
ബഹ്‌റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന വിവിധ മദ്‌റസകളില്‍ അഡ്മിഷന്‍ നേടാനും വിശദ വിവരങ്ങള്‍ക്കും താഴെ നന്പറുകളില്‍ അതാതു ഏരിയാ കമ്മറ്റികളുമായി ബന്ധപ്പെടമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഫോണ്‍ നമ്പറുകള്‍


+97335107554(മനാമ),
+97333767471(റഫ),
+97334321534(ഗുദൈബിയ),
+97333747428(മുഹറഖ്),
+97334382035(ഹൂറ),
+97333521625(ജിദാലി),
+97334525038(ഹിദ്ദ്),
+97335930262(ഹമദ്ടൗണ്‍),
+97335103240(ഉമ്മുല്‍ ഹസം),
+97338314706(ബുദയ്യ).


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago
No Image

മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴു; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

Kerala
  •  a month ago
No Image

കെഎസ്ആർടിസി ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ജ്വല്ലറിയില്‍ നിന്ന് തന്ത്രപരമായി മോതിരം മോഷ്ടിച്ച 21കാരി പിടിയില്‍ 

Kerala
  •  a month ago
No Image

യുവാവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ; പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം

Kerala
  •  a month ago
No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago