ജില്ലക്ക് ലഭിച്ചതില്‍ ഏറ്റവും വലിയ പരിഗണന: എം.എല്‍.എമാര്‍
കല്‍പ്പറ്റ: ജില്ലയിടെ ചരിത്ത്രില്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിച്ച ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാര്‍ഷികം, ആദിവാസി, വിദ്യാഭ്യാസം, ടൂറിസം എന്നിങ്ങനെ സമഗ്ര മേഖലയെയും ബജറ്റില്‍ സ്പര്‍ശിച്ചതായും എം.എല്‍.എമാര്‍ അറിയിച്ചു. കാര്‍ഷിക ജില്ലയായ വയനാടിന് പ്രത്യേക പരിഗണനയാണ് നല്‍കിയത്. കബനിനദീജല വിനിയോഗത്തിന് മാത്രം 10 കോടിരൂപയാണ്‌വകയിരുത്തിയത്. നെല്‍കൃഷി വ്യാപിപ്പിക്കാനും കര്‍ഷകര്‍ക്ക് വരുമാനമുണ്ടാക്കുന്നതിനും കബനിയിലെ ജലം ഉപയോഗപ്പെടുത്താന്‍ അവസരമുണ്ടാകുന്നതോടെ സാധ്യമാകും. കാപ്പികര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷപകരുന്നതാണ് വയനാടന്‍ ബ്രാന്റഡ്കാപ്പി പദ്ധതി. മൂല്യവര്‍ധിത ഉല്‍പ്പന്നമാക്കുന്നതിലൂടെ കൂടുതല്‍ സാമ്പത്തിക നേട്ടം കര്‍ഷകര്‍ക്ക് ലഭിക്കും.
സ്‌പൈസസ് പാര്‍ക്കും കര്‍ഷകര്‍ക്ക് സഹായകമാവും. നൂറ്കണക്കിനാളുകള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായി വരുമാനം നല്‍കുന്ന സ്ഥാപനമാണ് ബ്രഹ്മഗിരി മാംസ സംസ്‌കരണ ഫാക്ടറി.
പത്ത് കോടി രൂപ ബ്രഹ്മഗിരിക്ക് അനുവദിച്ചതിലൂടെ കൂടുതല്‍ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാവും. വനാതിര്‍ത്തിയിലെ കര്‍ഷകര്‍ വന്യമൃഗങ്ങളാല്‍ ദുരിതമനുഭവിക്കുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യങ്ങളിലൊന്നാണ്. ഈ സാഹചര്യത്തിലാണ് 100 കോടി രൂപ വകയിരുത്തിയത്. കാടും നാടും വേര്‍തിരിച്ച് നാട്ടിലേക്ക് മൃഗങ്ങള്‍ എത്താതിരിക്കുന്നതിന് അനുയോജ്യമായ പദ്ധതി നടപ്പിലാക്കും.
ഏത് മാര്‍ഗമാണ് വേണ്ടതെന്ന് പിന്നീട് ചര്‍ച്ചക്ക് വിധേയമാക്കും. കല്‍പ്പറ്റ ഗവ. കോളേജില്‍ പുതിയ പിജി കോഴ്‌സ് അനുവദിച്ചതിന് പിന്നാലെ കെട്ടിടം, ചുറ്റുമതില്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവക്കും വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാന്‍ 100 കോടി മാറ്റിവെച്ചിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്.വിദ്യാലയങ്ങളിലെ പഠനിലവാരം മെച്ചപ്പെടുത്താന്‍ നിരവധി പദ്ധതികളുണ്ടെന്നും എം.എല്‍.എമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."