ചാവേര്‍ ആക്രമണം: അഫ്ഗാനില്‍ 21 മരണം
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനിലെ നിര്‍മാണ കമ്പനിക്കു നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 21 മരണം.
മൂന്നുമണിക്കൂറിനിടെ രണ്ടുബോംബുകളാണ് ഇവിടെ പൊട്ടിത്തെറിച്ചത്. നന്ഗര്ഹര് പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദില്‍ ഇന്നലെ രാവിലെയാണ് സംഭവം.
ചാവേര്‍ സ്ഫോടനത്തിനു പിന്നാലെ തോക്കുകളുമായി നാലഞ്ചുപേരടങ്ങുന്ന സംഘം ആക്രമണം നടത്തുകയും ചെയ്തതായി ജീവനക്കാര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ 16 പേര് കമ്പനി ജീവനക്കാരും അഞ്ചുപേര്‍ ആക്രമികളുമാണെന്ന് പ്രവിശ്യാ വക്താവ് അതാഉല്ലാ കുഗ്യാനി പറഞ്ഞു. ഏതാനുംപേര്‍ക്കു പരുക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്വകാര്യ കമ്പനിയുടെ കവാടത്തിനു സമീപം ചാവേര്‍ പൊട്ടിത്തെറിക്കുകയും ഇതിനു പിന്നാലെ സായുധസംഘം ഉള്ളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
നന്‍ഗര്‍ഹറില്‍ ഐ.എസും താലിബാനും ശക്തമാണെങ്കിലും ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അക്രമികള്‍ കമ്പനിയില്‍ സ്ഥാപിച്ച കുഴിബോംബുകളും കാര്‍ ബോംബും സൈന്യം പിന്നീട് നിര്‍വീര്യമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."