ഉംറ തീര്‍ഥാടകരുടെ വരവ് ശവ്വാല്‍ അവസാനം വരെ; സീസണില്‍ എത്തിയത് 70 ലക്ഷം തീര്‍ഥാടകര്‍
മദീന: ഈ വര്‍ഷത്തെ ഉംറ സീസണില്‍ ശവ്വാല്‍ അവസാനം വരെ തീര്‍ഥാടകര്‍ക്ക് പുണ്യഭൂമികളില്‍ എത്തിചേരാനാകുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയ സിയാറ കാര്യ അണ്ടര്‍ സിക്രട്ടറി മുഹമ്മദ് അല്‍ ബീജാവി പറഞ്ഞു.
വിഷന്‍ 2030 ന്റെ ഭാഗമായി ഘട്ടംഘട്ടമായി ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വരവ് ശവ്വാല്‍ 30 വരെ ഉംറ സീസണ്‍ തുടരുന്നത്.
ഈ വര്‍ഷത്തെ ഉംറ സീസണില്‍ ഇതിനകം എഴുപതു ലക്ഷം തീര്‍ഥാടകര്‍ ഉംറ തീര്‍ഥാടനത്തിനെത്തിയിട്ടുണ്ട്. കൂടുതല്‍ തീര്‍ഥാടകരെ വരവേല്‍ക്കുകയാണ് ലക്ഷ്യം. റമദാനില്‍ ഉംറ തീര്‍ഥാടനത്തിനും പുണ്യ ഭൂമിയെ ലക്ഷ്യമാക്കിയും എത്തിയ തീര്‍ഥാടകരുടെ തിരിച്ചു പോക്ക് തുടരുകയാണ്.
ഇതിനകം മദീന വിമാനത്താവളം വഴി പത്ത് ലക്ഷത്തിലധികം തീര്‍ഥാടകര്‍ സ്വന്തം നാടുകളിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മദീന വിമാനത്താവളം വഴി രണ്ട് ദശലക്ഷത്തിലധികം തീര്‍ഥാടകരാണ് എത്തിയിട്ടുള്ളത്.
ഒരു മാസം ഇരുഹറമുകളിലായി ചെലവഴിച്ച ആത്മീയ നിര്‍വൃതിയില്‍ സംതൃപ്തിയോടെ നാടുകളിലേക്ക് മടങ്ങുന്ന തീര്‍ഥാടകരെ യാത്രയാക്കുന്നതിന് ഹജ് ഉംറകാര്യ മന്ത്രാലയം വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.
ഓരോരുത്തര്‍ക്കും സംസം വെള്ളവും അജ്‌വ ഈത്തപ്പഴവും പനിനീര്‍ പുഷ്പവും അടങ്ങുന്ന സമ്മാനപ്പൊതിയും മധുരപലഹാരങ്ങളും നല്‍കിയാണ് ഹജ് ഉംറ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിമാനത്താവള്ളില്‍ യാത്രയാക്കിയത്.
അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന തീര്‍ഥാടകര്‍ക്ക് മുന്തിയ സേവനം നല്‍കണമെന്ന ഭരണ നേതൃത്വത്തിന്റെ താല്‍പര്യം പരിഗണിക്കണമെന്ന് ഹജ് ഉംറകാര്യ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വീകരണവും യാത്രയയപ്പും സംഘടിപ്പിച്ചതെന്നും മുഹമ്മദ് അല്‍ബൈജാവി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."