HOME
DETAILS

ലോക്ക് ഡൗണിന്റെ മറവില്‍ പ്രതികാര വേട്ട

  
backup
May 12 2020 | 03:05 AM

political-revenge-during-covid-849051-2

 


'ഹിന്ദുവര്‍ഗീയത പോലെ തന്നെ മുസ്‌ലിം വര്‍ഗീയതയും മ്ലേച്ഛമാണ്, ചിലപ്പോള്‍ ഭൂരിപക്ഷ സമുദായത്തിലേതിനേക്കാള്‍ ന്യൂനപക്ഷങ്ങളില്‍ അത് കൂടുതല്‍ പ്രകടമാവാം. എന്നാല്‍, ന്യൂനപക്ഷവര്‍ഗീയതക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ മേല്‍ അധീശത്വം സ്ഥാപിക്കാനോ അതുവഴി ഫാസിസ്റ്റ് സ്വഭാവം ആര്‍ജിക്കാനോ സാധ്യമല്ല. ഹൈന്ദവ വര്‍ഗീയതക്ക് മാത്രമേ അത് സാധിക്കൂ' - ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രവചനം വര്‍ത്തമാനകാല ഇന്ത്യയില്‍ നൂറുശതമാനം പുലര്‍ന്നിരിക്കുന്നു. ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന ഭൂരിപക്ഷ വര്‍ഗീയത ജനാധിപത്യ ഇന്ത്യയുടെ മേല്‍ പൂര്‍ണ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞുവെന്ന് മാത്രമല്ല, 1930കളില്‍ ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ സ്ഥാപിച്ച ഫാസിസ്റ്റ് ഭരണത്തിന് സമാനമായത് ഇന്ത്യയില്‍ പ്രയോഗവല്‍ക്കരിച്ചുകൊണ്ടിക്കുകയുമാണ്. അതോടെ, മതേതര ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ തകര്‍ന്നുവെന്ന് സമ്മതിക്കുകയാണ് സത്യസന്ധത. തങ്ങള്‍ വേട്ടയാടപ്പെടുകയാണ് എന്ന തോന്നല്‍ ന്യൂനപക്ഷങ്ങള്‍ക്കുണ്ടാവുന്നത് തന്നെ ഭരണഘടന ലക്ഷ്യമിടുന്ന വ്യവസ്ഥിതിയുടെയും സുരക്ഷാ ഗ്യാരണ്ടിയുടെയും പരാജയമാണ്.


പാകിസ്താന്‍ രൂപീകൃതമായ സ്ഥിതിക്ക് ഒരു ഹിന്ദുരാഷ്ട്രത്തിനു വേണ്ടി തീവ്രവലതുപക്ഷവും ആര്‍.എസ്.എസും കോണ്‍ഗ്രസിലെ യാഥാസ്ഥിതിക വിഭാഗവും ശക്തമായി വാദിക്കുന്നുണ്ടായിരുന്നു. നെഹ്‌റുവിന്റെ കളങ്കമേല്‍ക്കാത്ത മതനിരപേക്ഷ കാഴ്ചപ്പാടും കോണ്‍ഗ്രസ് രാജ്യവിമോചന പ്രസ്ഥാനത്തിലൂടെ പോഷിപ്പിച്ചെടുത്ത മതമൈത്രിയിലധിഷ്ഠിതമായ രാഷ്ട്രീയ സംസ്‌കാരവും മതസങ്കുചിതത്വത്തിലൂന്നിയ ഒരു രാഷ്ട്രത്തെ കുറിച്ചുള്ള വാദങ്ങള്‍ തള്ളി. തദനുസൃതമായി, പൗരസമത്വവും സ്വത്വസ്വാതന്ത്ര്യവും വിഭാവന ചെയ്യുന്ന ഭരണഘടനക്ക് ആധുനിക രാഷ്ട്രശില്‍പികള്‍ രൂപഭാവം നല്‍കി. ഭരണഘടനയുടെ ആമുഖത്ത് 'ദൈവത്തിന്റെ നാമത്തില്‍ ( കി വേല ചമാല ീള ഏീറ)' എന്ന് എഴുതിവെക്കണമെന്ന് എച്ച്.വി കാമത്ത് ആവശ്യപ്പെട്ടപ്പോള്‍ ഹൃദയനാഥ് കുന്‍സ്രു എതിര്‍ത്തത്; നാം ദൈവത്തെ വിളിക്കാറുണ്ടെങ്കിലും ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുമ്പോള്‍ അതില്‍ സങ്കുചിത വികാരം കടന്നുവന്നേക്കാമെന്നും അത് ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ്. ന്യൂനപക്ഷങ്ങളുടെ സുരക്ഷയും അഭ്യുന്നതിയും ഇതുപോലെ സുവ്യക്തമായ ഭാഷയില്‍ എഴുതിവെച്ച ഒരു ഭരണഘടന ലോകത്തില്ല. പൗരസമത്വം ഉദ്‌ഘോഷിക്കാന്‍ എണ്ണമറ്റ അനുച്ഛേദങ്ങള്‍ മാറ്റിവെച്ച രാഷ്ട്രശില്‍പികള്‍, വിപുലമായ മതസ്വാതന്ത്ര്യത്തിനപ്പുറം, ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ക്കായി ഖണ്ഡികകള്‍ കോര്‍ത്തിണക്കി. അനുച്ഛേദം 29, 30, 31 ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ക്ക് ഗ്യാരണ്ടി നില്‍ക്കുന്നു. ഈ അനുച്ഛേദങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ട് ജസ്റ്റിസ് ഖന്ന എഴുതി: 'ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നാഗരിക സമൂഹം രൂപകല്‍പന ചെയ്ത ഭരണഘടനയിലും നിയമനിര്‍മാണങ്ങളിലും സവിശേഷ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നു. ന്യൂനപക്ഷത്തിന് എത്രമാത്രം സുരക്ഷിതത്വം അനുഭവവേദ്യമാവുകയും പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരയാവുന്നില്ല എന്ന തോന്നലുമാണ് നാഗരികതയുടെ വിതാനത്തിന്റെ സൂചികയും രാജ്യത്തിന്റെ മതസൗഹാര്‍ദവും സമര്‍ഥിക്കുന്നത്.


മഹാത്മാ ഗാന്ധി തന്റെ അമൂല്യജീവിതം ബലി കൊടുത്തത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള രണാങ്കണത്തിലാണ്. 'ഹൈന്ദവ ജാതിക്കാര്‍ക്ക് തങ്കളുടെ ജീവിതം തന്നെ ഒരു ശാപമായിരിക്കുന്നു' എന്ന് മഹാത്മാജിയോട് മുഖത്ത് നോക്കിപറഞ്ഞത് സ്വന്തം മകന്‍ രാംദാസ് ഗാന്ധിയാണ്. സ്വാനുഭവം ചൗധരി ഖാലിഖുസ്സമാനോട് പങ്കുവെച്ച ഗാന്ധിജി ശബ്ദമുയര്‍ത്തിപ്പറഞ്ഞു: 'എന്റെ ജീവിതം കൊണ്ട് ഇതിനെതിരേ യുദ്ധം ചെയ്യേണ്ടതുണ്ട്. ഇന്ത്യന്‍ തെരുവുകളില്‍ മുസ്‌ലിംകള്‍ മൂട്ടിട്ടിഴഞ്ഞുനടക്കാന്‍ ഞാന്‍ അനുവദിക്കില്ല. തലയുയര്‍ത്തി ആത്മാഭിമാനത്തോടെയാണ് നടക്കേണ്ടത്''. വിഭജനം സൃഷ്ടിച്ച പ്രക്ഷുബ്ധതയില്‍ അതിര്‍ത്തിക്കിരുവശത്തും കബന്ധങ്ങള്‍ കുന്നുകൂടിക്കൊണ്ടിരുന്ന ആ ശപ്തയാമത്തില്‍ ഖാലിഖുസ്സമാനോട് ഗാന്ധിജി ഒരഭ്യര്‍ഥന നടത്തി. 'താങ്കള്‍ സിന്ധ് വരെ ചെന്ന് അവിടുത്തെ ഹിന്ദുക്കളോട് അവിടെ തന്നെ നില്‍ക്കാന്‍ പറയൂ. എങ്കില്‍ എന്റെ ജോലി എളുപ്പമായി'. ഗാന്ധിജിയുടെ ദൗത്യവുമായി പാകിസ്താനിലേക്ക് പോയ ഖാലിഖുസ്സമാന്‍ പിന്നീട് ഇങ്ങോട്ടേക്ക് തിരിച്ചുവന്നില്ലെങ്കിലും ഇരുരാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളുടെ സുരക്ഷക്കായി നെഹ്‌റു - ലിയാഖത്തലി ഉടമ്പടി ഒപ്പുവയ്ക്കാനുള്ള ഒരന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ മാഗ്നാകാര്‍ട്ടയായി, 'ന്യൂയോര്‍ക്ക് ടൈംസ്' വിശേഷിപ്പിച്ച ആ കരാര്‍ ജലരേഖയായി പരിണമിച്ചപ്പോഴാണ് ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍, വിശിഷ്യാ മുസ്‌ലിംകള്‍ അരികുവല്‍ക്കരിക്കപ്പെട്ട ഒരുജനവിഭാഗമായി മാറുന്നതും ഭരണകൂട ഭീകരതയുടെ ഇരകളായി ലോകത്തിന്റെ സഹതാപപാത്രങ്ങളായിത്തീര്‍ന്നതും.

പ്രതികാരബുദ്ധിയോടെ
സംഘി ഭരണകൂടം


വിഭജന കാലത്തെന്ന പോലെ മുസ്‌ലിംകള്‍ ചകിതരും നിസ്സഹായരുമാണിന്ന്. കേന്ദ്രത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും അധികാരം കൈയാളുന്ന ആര്‍.എസ്.എസ് ഓരോ കാരണം പറഞ്ഞ് ന്യൂനപക്ഷങ്ങളെ വേട്ടയാടി തുറുങ്കിലടക്കുകയാണ്. നരേന്ദ്രമോദി 2014ല്‍ ഡല്‍ഹി സിംഹാസനം പിടിച്ചെടുത്തത് തൊട്ട് തുടങ്ങിയ വേട്ട കഴിഞ്ഞവര്‍ഷം വീണ്ടും അധികാരത്തിലെത്തിയതോടെ ഊര്‍ജിതമാക്കി. അതോടെ രാജ്യത്തിന്റെ പോക്ക് അപകടാവസ്ഥയിലേക്കാണെന്ന് ന്യൂനപക്ഷങ്ങള്‍ക്ക് മനസ്സിലാക്കിത്തുടങ്ങി. ഇന്നത് എല്ലാ പരിധികളം ലംഘിച്ച് ന്യൂറംബെര്‍ഗ് നിയമങ്ങളുമായി ഹിറ്റ്‌ലര്‍ യഹൂദര്‍ക്കെതിരേ ഇറങ്ങിപ്പുറപ്പെട്ടതിന്റെ ഓര്‍മകള്‍ ഉണര്‍ത്തുമാറ് പ്രക്ഷുബ്ധാവസ്ഥയിലേക്ക് നീങ്ങുകയാണ്. നിയമവ്യവസ്ഥക്കോ ജനാധിപത്യമൂല്യങ്ങള്‍ക്കോ അശേഷം വിലയില്ലാത്ത, 'പോസ്റ്റ് ഡെമോക്രാറ്റിക് സ്റ്റേറ്റ് ' ആയി ഇന്ത്യ മാറിയിരിക്കുന്നു. പ്രശസ്ത രാഷ്ട്രീയ ചിന്തകന്‍ ഐജാസ് അഹമ്മദ് 'ജനാധിപത്യാനന്തര രാഷ്ട്ര'ത്തിലേക്ക് വഴിതെളിയിച്ച സാഹചര്യങ്ങളെ എണ്ണിപ്പറയുന്നുണ്ട്. രാഷ്ട്രീയാധികാരം വികസിപ്പിക്കാന്‍ ആര്‍.എസ്.എസിന് സാധിച്ചുവെന്നതാണ് ഒന്നാമത്തേത്. 1989ല്‍ ചെറിയൊരു പാര്‍ട്ടിയായിരുന്ന ബി.ജെ.പി ഇന്ന് പാര്‍ലമെന്റില്‍ എന്തും തീരുമാനിക്കാനുള്ള രാഷ്ട്രീയ ശക്തിയായി കരുത്താര്‍ജിച്ചിരിക്കുന്നു. അതിന് ആനുപാതികമായോ കൂടുതലായോ സാമൂഹിക അടിത്തറ വികസിപ്പിക്കുന്നതില്‍ സംഘ്പരിവാരം വിജയിച്ചിട്ടുമുണ്ട്.


ഗുജറാത്തില്‍ മോദിയുടെ വ്യക്തിപ്രഭാവമേ രാജ്യം കണ്ടിട്ടുള്ളൂ. ഇന്ന് മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് ത്രിമൂര്‍ത്തികള്‍ കാഴ്ചവയ്ക്കുന്ന 'മിലിറ്ററൈസ്ഡ് ഹിന്ദുത്വ' ശേഷിക്കുന്ന മതേതര സ്വപ്നങ്ങളെയും കരിച്ചുകളയാന്‍ പര്യാപ്തമാണ്. എല്ലാറ്റിനുമുപരി രാഷ്ട്രീയ എതിരാളികളെയും ഭരണകൂട മെഷിനറിയെയും ജുഡിഷ്യറി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ പ്രത്യയശാസ്ത്ര വീക്ഷണകോണിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരുന്നതില്‍ വിജയിച്ചിരിക്കുന്നു. അയോധ്യ വിധിയും യു.എ.പി.എ കരിനിയമപ്രയോഗത്തോടുള്ള കോടതിയുടെ നിലപാടും പൗരത്വ നിയമ ഭേദഗതിക്കെതിരേ തുടങ്ങിവെച്ച പ്രക്ഷോഭത്തോട് പരമോന്നതനീതിപീഠം അനുവര്‍ത്തിച്ച നിഷേധാത്മക സമീപനവുമെല്ലാം ഇവിടെ എല്ലാം തങ്ങളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് എന്ന ആര്‍.എസ്.എസിന്റെ ധിക്കാരമനോഭാവത്തെ ശരിവെക്കുന്നു.
മനോഘടന മാറ്റിമറിക്കുന്നതില്‍ വിജയിച്ചതോടെയാണ്, രണ്ടാം ഘട്ടം എന്ന നിലയില്‍ വേട്ടയാടലിന് തുടക്കം കുറിച്ചിരിക്കുന്നത്. ഗ്രാമങ്ങളില്‍ നിരക്ഷരരായ സംഘ്പരിവാര്‍ ഗുണ്ടകള്‍ തുടങ്ങിവെച്ച ആള്‍ക്കൂട്ട കൊല, നഗരങ്ങളിലത്തെിയപ്പോള്‍ സര്‍വകലാശാലകളിലേക്കും അവിടെനിന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ തിരിക്കുപിടിച്ച തെരുവുകളിലേക്കും വ്യാപിച്ചപ്പോഴും ഭരണകൂടം എല്ലാം നോക്കിനില്‍ക്കുകയായിരുന്നു. പൗരത്വപ്രക്ഷോഭകരെ എന്റെ ആള്‍ക്കാര്‍ കൈകാര്യം ചെയ്തുകൊള്ളും എന്ന് ആക്രോശിച്ച ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരേ നിയമം മൗനം ദീക്ഷിച്ചു. അതേസമയം, പൗരത്വപ്രക്ഷോഭം എന്ന തീര്‍ത്തും ജനാധിപത്യ, മതേതര ചട്ടക്കൂട്ടില്‍ രാജ്യത്തിന്റെ മനഃസാക്ഷിയെ മുന്നില്‍നിര്‍ത്തി നാടൊട്ടുക്കും നടത്തിയ സമരത്തെ നിയമവിരുദ്ധപ്രവര്‍ത്തനമായി മുദ്രകുത്തി യു.എ.പി.എയുടെ പരിധിയില്‍ കൊണ്ടുവന്നു കൂട്ട അറസ്റ്റിന് വഴിയൊരുക്കി. ജെ.എന്‍.യുവിലെയും ജാമിഅ മില്ലിയയിലെും മുപ്പതിലേറെ വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും ഇന്ന് കോടതിയും ജയിലും കയറിയിറങ്ങുകയാണ്. പൗരത്വപ്രക്ഷോഭത്തിന് വിപ്ലവവീര്യം പകര്‍ന്ന ജാമിഅ മില്ലിയയില്‍നിന്ന് ഹിന്ദുത്വ സര്‍ക്കാരിനെതിരേ മേലില്‍ എതിര്‍പ്പിന്റെ ശബ്ദം ഉയരാന്‍ പാടില്ല എന്ന കൃത്യമായ അജന്‍ഡയോടെയാണ് ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിനെയും കൂട്ടുകാരെയും പിടിച്ചുകൊണ്ടുപോയി ജയിലിട്ടിരിക്കുന്നത്. ഇസ്‌റാഈലിലെ സയണിസ്റ്റ് ഭരണകൂടം പോലും റമദാന് നല്‍കുന്ന പരിഗണന, തിഹാര്‍ ജയിലില്‍ കഴിയുന്ന സഫൂറക്ക് നല്‍കാന്‍ ഉന്നത നീതിപീഠത്തിന്‌പോലും മനസ് വരുന്നില്ല എന്നിടത്ത് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു.


ഡല്‍ഹിയിലെ മുസ്‌ലിം വംശഹത്യക്കെതിരേ ശക്തമായ ഭാഷയില്‍ തുറന്നെഴുതിയ ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാനെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടിയില്‍ വലിയ പാഠവും താക്കീതുമുണ്ട്. ഭരണത്തിന്റെ വാലായി മാറുന്നതിനു പകരം അത്തരം പദവിയിലിരിക്കുന്നവര്‍ ഭരണകൂട ദുഷ്‌ചെയ്തികള്‍ക്കെതിരേ മിണ്ടിപ്പോകരുതെന്നും മിണ്ടിയാല്‍ ഇതായിരിക്കും ഫലമെന്നും വിളിച്ചുപറയുകയാണ് ഡല്‍ഹി പൊലിസ്. സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും കൈമുതലായ സഫറുല്‍ ഇസ്‌ലാം മൂന്നുതവണ മജ്‌ലിസെ മുശാവറയുടെ സാരഥ്യം വഹിച്ച അഗാധ പണ്ഡിതനാണ്. ഡല്‍ഹി കലാപാനന്തരം വാസ്തവത്തില്‍ എന്താണ് തലസ്ഥാന നഗരിയില്‍ അരങ്ങേറിയത് എന്ന് വിവരിച്ച് 'ഫ്രണ്ട്‌ലൈനില്‍ ' ആസൂത്രിത ആക്രമണം ( 'അ ജഹമിിലറ അേേമരസ' ) എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം എഴുതിയ ലേഖനം മോദിസര്‍ക്കാരിന്റെ പക്ഷപാതപരവും വര്‍ഗീയവുമായ ഭാഷ്യങ്ങളെ തള്ളിക്കളയുന്നുണ്ട്. അതിര്‍ത്തി ജില്ലകളില്‍നിന്ന് വന്നുചേര്‍ന്ന ആര്‍.എസ്.എസ് ഗുണ്ടകള്‍ രണ്ടുദിവസം ശിവ്‌വിഹാറിലെ രാജധാനി പബ്ലിക് സ്‌കൂള്‍, ഡി.പി.എആര്‍ കോണ്‍വെന്റ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ താമസിച്ചാണ് ആക്രമണം നടത്തി തിരിച്ചുപോയതെന്ന് അദ്ദേഹം തെളിവുസഹിതം വിവരിക്കുന്നുണ്ട്. അതോടെ, രോഷാകുലരായ സംഘ്പരിവാര്‍, സഫറുല്‍ ഇസ്‌ലാമിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് എടുത്തുകാട്ടിയാണ് അദ്ദേഹത്തിന്റെ ചോരക്കുവേണ്ടി രംഗത്തത്തെിയിരിക്കുന്നത്.


ഡല്‍ഹിയിലെ കൊവിഡ് വ്യാപനത്തിനു പിന്നില്‍ തബ്‌ലീഗ് ജമാഅത്തുകാരാണ് എന്ന ആര്‍.എസ്.എസിന്റെ വിദ്വേഷ പ്രചാരണത്തിന്നെതിരേ അറബ് ലോകത്ത് ശക്തമായ പ്രതിഷേധം അലയടിച്ചപ്പോള്‍ അതിനു അനുകൂലമായി കുറിപ്പിട്ടതാണ് രാജ്യദ്രോഹ കുറ്റം ചുമത്താന്‍ അമിത് ഷായുടെ പൊലിസിന് പ്രചോദനമായത്. കൊവിഡിന്റെ മറവില്‍ ഇസ്‌ലാമോഫോബിയ പരത്താന്‍ സംഘികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും കൊണ്ടുപിടിച്ച ശ്രമങ്ങളുമായി മുന്നോട്ടുപോയപ്പോള്‍ ആദ്യം യു.എ.ഇയും പിന്നീട് കുവൈത്ത് അടക്കമുള്ള രാജ്യങ്ങളും ചില താക്കീതുമായി എത്തിയത് ഡല്‍ഹി ഭരണകൂടത്തെ ഞെട്ടിച്ചു. അപ്പോഴാണ് ഇതിനു മുമ്പും സഫറുല്‍ ഇസ്‌ലാം, സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ടെന്നും മുത്വലാഖ് ബില്‍ തെറ്റാണെന്നും മുസ്‌ലിംകളോടുള്ള അനീതിയാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും സംഘികള്‍ പ്രചാരണം നടത്തിയത്.


ലോക്ക് ഡൗണിന്റെ മറവില്‍ നിരപരാധികളെയും ആക്ടിവിസ്റ്റുകളെയും കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടക്കാനുള്ള മോദിസര്‍ക്കാരിന്റെ നീക്കങ്ങളില്‍ രാജ്യത്തുടനീളം പ്രതിഷേധം ഉയരുന്നുണ്ട്. പ്രതികാരബുദ്ധിയോടെയുള്ള ഈ ഫാസിസ്റ്റ് നീക്കങ്ങളില്‍ ഏത് തരത്തിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തേണ്ടത് എന്ന വിഷയത്തില്‍ മൂര്‍ത്തമായ രൂപം കൊടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സഫറുല്‍ ഇസ്‌ലാം ഏത് സമയവും അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് അദ്ദേഹത്തിന്റെ വസതിക്ക് കഴിഞ്ഞ ദിവസങ്ങളില്‍ യുവാക്കള്‍ കാവല്‍ നില്‍ക്കുകയുണ്ടായി. നോമ്പ്തുറക്കാന്‍ നേരത്ത് പൊലിസ് വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അന്തരീക്ഷം കനത്തിരുന്നു. ജനാധിപത്യമുറയില്‍ തുടര്‍സമരങ്ങളുമായി മുന്നോട്ടുപോയില്ലെങ്കില്‍ സംഘ്പരിവാര്‍ ഒടുവിലത്തെ കാപാലികതയും പുറത്തെടുക്കുമെന്ന ഭീതിയിലാണ് ഡല്‍ഹിയിലെ ന്യൂനപക്ഷങ്ങള്‍. ഇതുവരെ മതേതര പാര്‍ട്ടികളൊന്നും ന്യൂനപക്ഷവേട്ടക്കെതിരേ രംഗത്തുവന്നില്ല എന്നത് ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago