പങ്കാളിത്ത ആസൂത്രണം പഠിക്കാന്‍ മിസോറാമിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ കിലയില്‍
മുളങ്കുന്നത്തുകാവ്: കേരളത്തിലെ പങ്കാളിത്ത ആസൂത്രണത്തെക്കുറിച്ച് പഠിക്കുന്നതിനു മിസോറാമില്‍ നിന്നുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സംസ്ഥാന ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥരും കിലയിലെത്തി. 25 അംഗ സംഘത്തില്‍ 22 പേരും പഞ്ചായത്ത് പ്രസിഡന്റുമാരാണ്.
കിലയില്‍ ഇവര്‍ക്കുവേണ്ടി സംഘടിപ്പിച്ച മൂന്നു ദിവസത്തെ പരിശീലന പരിപാടി കില ഡയറക്ടര്‍ ഡോ.പി.പി ബാലന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ച് ഡോ.ജെ.ബി രാജനും ആസൂത്രണസമിതി, വര്‍ക്കിംഗ് ഗ്രൂപ്പ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ജെ.നെല്‍സണും സ്ത്രീ ശാക്തീകരണത്തെപ്പറ്റി ആല്‍ജോ.സി.ചെറിയാനും സംസാരിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് ഡോ.കെ.പി.എന്‍ അമൃത(സ്റ്റാറ്റസ് റിപ്പോര്‍ട്ട്),ജെ.ജമാല്‍(ഗ്രാമസഭ), ടി.രാധാകൃഷ്ണന്‍ (ജില്ല ആസൂത്രണസമിതി), സുദര്‍ശനഭായ് (ജനകകീയാസൂത്രണവും മിഷനുകളും) എന്നിവര്‍ ക്ലാസെടുത്തു. തളിക്കുളത്തെ സ്‌നേഹതീരം ബീച്ച് സന്ദര്‍ശിച്ച സംഘാംഗങ്ങള്‍ ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ് ഗ്രാമസഭയിലും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."