സഭയ്ക്കകത്തും പുറത്തും പ്രതിഷേധിക്കും: പി.ടി തോമസ്
കോഴിക്കോട്: നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഭൂമാഫിയയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പി.ടി തോമസ് എം.എല്‍.എയും ആരോപിച്ചു.
ഭേദഗതി ബില്‍ അവതരിപ്പിക്കുന്ന 25ന് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആര്‍ക്കും യഥേഷ്ടം ഭൂമി നികത്താന്‍ പഴുതു നല്‍കിക്കൊണ്ടുള്ളതാണ് നിയമഭേദഗതി, ബി.ടി.ആര്‍ ഉള്‍പ്പെടെയുള്ള റവന്യൂ രേഖകളില്‍ വരെ മാറ്റം വരുത്താനും സുപ്രിം കോടതി വിധിയെപോലും മറികടന്ന് ആര്‍.ഡി.ഒയ്ക്ക് ചരിത്രത്തിലില്ലാത്തവിധം അധികാരം നല്‍കിയിരിക്കുകയാണ്.
എട്ട് ലക്ഷം ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചിരുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഇപ്പോള്‍ 1.90 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങിയ സാഹചര്യമാണെന്നും പി.ടി തോമസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."