HOME
DETAILS
MAL
നിയന്ത്രണം ലംഘിച്ച് ഇഫ്താര്‍ പാര്‍ട്ടി; ബഹ്റൈനില്‍ ഒരു കുടുംബത്തില്‍ 16 പേര്‍ക്ക് കൊവിഡ്
backup
May 12 2020 | 03:05 AM
മനാമ: ബഹ്റൈനില്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒരു കുടുംബം സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 16 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കുടുംബാംഗങ്ങള്‍ ഇഫ്താറിന് ഒരുമിച്ചുകൂടിയത് വഴിയാണ് രോഗ ബാധയെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് പോസിറ്റീവ് ആയ കുടുംബത്തിലെ ഒരാളില്‍നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗപ്പകര്ച്ചയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."