HOME
DETAILS
MAL
രണ്ടാം അങ്കത്തിനൊരുങ്ങി ഇന്ത്യ
backup
March 07 2019 | 02:03 AM
ഗുവാഹത്തി: ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം വനിതാ ടി20 മത്സരം ഇന്ന് ഗുവാഹത്തിയില്‍ നടക്കും. ഉച്ചയ്ക്ക് 11 മുതലാണ് മത്സരം.
ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ഇന്ത്യക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യന്‍ വനിതകള്‍ ആദ്യ ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 41 റണ്‍സിന് പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ടി20യില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്‍പിലാണ്. ബാറ്റിങ്ങിലെ പരാജയമാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്. 23 റണ്‍സെടുത്ത ശിഖ പാണ്ഡെയും 22 റണ്‍സെടുത്ത ദീപ്തി ശര്‍മയും മാത്രമാണ് ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."