HOME
DETAILS
MAL
കൊവിഡിന്റെ മറവില്‍ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല: രാഹുല്‍
backup
May 12 2020 | 03:05 AM
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് തകര്‍ന്ന സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കാനെന്ന പേരില്‍ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ശ്രമിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കൊവിഡിനെതിരായ പോരാട്ടം മറയാക്കി രാജ്യത്തെ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല. മനുഷ്യാവകാശങ്ങള്‍ അടിച്ചമര്‍ത്താനും ജോലിസ്ഥലത്തെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനും വായമൂടിക്കെട്ടാനും അനുവദിക്കില്ലെന്നും തൊഴില്‍ നിയമങ്ങളുടെ കാര്യത്തില്‍ അടിസ്ഥാന തത്വങ്ങളില്‍നിന്ന് വ്യതിചലിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും രാഹുല്‍ പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ തകര്‍ക്കുന്നതിനും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനും അവരെഅടിച്ചമര്ത്തുന്നതിനും ഒരു ഒഴിവുകഴിവായിരിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."