സ്വാശ്രയസ്ഥാപനങ്ങള്‍ സൊസൈറ്റിയുടെ കീഴിലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന്
കോട്ടയം: എം.ജി സര്‍വകലാശാലയുടെ ആഭ്യന്തര വരുമാനത്തില്‍ പകുതിയോളം സംഭാവന ചെയ്യുന്ന സ്വാശ്രയസ്ഥാപനങ്ങള്‍ സര്‍വകലാശാലയില്‍നിന്നു അടര്‍ത്തിമാറ്റി ഒരു സൊസൈറ്റിക്ക് ഇഷ്ടദാനം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് അടിയന്തരമായി പിന്‍മാറണമെന്ന് എം.ജി സര്‍വകലാശാല എംപ്ലോയീസ് യൂനിയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗം സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് തീറെഴുതി നല്‍കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് സര്‍വകലാശാലക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്ന നീക്കവുമായി സിന്‍ഡിക്കേറ്റും സര്‍ക്കാരും മുന്നോട്ടുപോകുന്നത്. 2016, ഒക്‌ടോബര്‍ 22-ന് കേരളാ സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പ് സെക്രട്ടറി ആരോഗ്യ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് അയച്ച കത്ത് ദുരൂഹത ഉളവാക്കുന്നതാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദേശം എം.ജി. സര്‍വകലാശാലയുടെ സ്വാശ്രയസ്ഥാപനങ്ങളെ ഇല്ലായ്മചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാങ്കേതിക സര്‍വകലാശാല ആക്ടില്‍ യൂനിവേഴ്‌സിറ്റികളുടെ മാനേജ്‌മെന്റില്‍ നേരിട്ടു നടത്തുന്ന എന്‍ജിനീയറിങ് കോളജുകളില്‍ അതാതു സര്‍വകലാശാലകള്‍ക്കുതന്നെ കോഴ്‌സുകള്‍ നടത്താം എന്ന വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിനാല്‍ കൊച്ചി, എം.ജി, കാലിക്കറ്റ് തുടങ്ങിയ സര്‍വകലാശാലകളുടെ നേരിട്ടുള്ള നിയന്ത്രണത്തിലെ എന്‍ജിനീയറിങ് കോളജുകള്‍ക്ക് കോഴ്‌സുകള്‍ നടത്തുന്നതിന് നാളിതുവരെ യാതൊരു തടസവും ഉണ്ടായിട്ടില്ല. എന്നാല്‍ ആരോഗ്യസര്‍വകലാശാലയുടെ ഒരു കത്തിന്റെ പേരില്‍ യൂനിവേഴ്‌സിറ്റി നേരിട്ട് നടത്തിക്കൊണ്ടിരുന്ന കോളജുകളെ ഈ സൊസൈറ്റിയുടെ കീഴില്‍ പിടിച്ചുകെട്ടാനുള്ള നീക്കം അനുചിതമാണ്. യൂനിയന്‍ പ്രസിഡന്റ് കെ.എസ് സുരേന്ദ്രനാഥന്‍ നായര്‍, ജനറല്‍ സെക്രട്ടറി ജി. പ്രകാശ്, വൈസ് പ്രസിഡന്റ്മാരായ എന്‍. മഹേഷ്, ജോസ്മാത്യു, ജോയിന്റ് സെക്രട്ടറി കാമരാജ്. കെ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."