വാക്കുകള്‍കൊണ്ട് പോര്‍മുഖം തീര്‍ത്ത് മുഖ്യമന്ത്രിയും എം.എല്‍.എയും
പെരുമ്പാവൂര്‍: ജിഷ ഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങില്‍ വാക്കുകള്‍ കൊണ്ടു ഏറ്റുമുട്ടി എം.എല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിയും മുഖ്യമന്ത്രി പിണറായി വിജയനും. ഉദ്ഘാടനത്തിനു മുന്‍പ് അധ്യക്ഷപ്രസംഗം നടത്തിയ എം.എല്‍.എയാണ് ആദ്യം പോര്‍മുഖം തുറന്നത്. ജിഷയുടെ സഹോദരിക്ക് ജോലി നല്കിയതും വീട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചതും സര്‍ക്കാരില്‍ നിന്നുള്ള 10 ലക്ഷം രൂപയും കെ.പി.സി.സിയുടെ 15 ലക്ഷം നല്‍കിയതുമെല്ലാം യു.ഡി.എഫ് ആണന്നു എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി ജിഷ കൊലപാതക കേസിലെ പ്രതികളെ പിടികൂടണമെന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് യാതൊരു ആഗ്രഹവും ഉണ്ടായിരുന്നില്ലെന്നും ജിഷയുടെ മാതാവ് വിലക്കിയിട്ടുപോലും അര്‍ധരാത്രിയില്‍ തിടുക്കപ്പെട്ട് മൃതദേഹം ദഹിപ്പിച്ചത് അതിന് ഉദാഹരണമാണന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രഖ്യാപിക്കാന്‍ എളുപ്പമാണന്നും പ്രാവര്‍ത്തികമാക്കാനാണ് പ്രയാസമെന്നും പറഞ്ഞ മുഖ്യമന്ത്രി എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."