പാലക്കാട് ഗവ. മെഡി. കോളജില്‍ 100 സീറ്റുകളില്‍ പ്രവേശനാനുമതി
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം പ്രവേശനം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയതായി മന്ത്രി എ.കെ ബാലന്‍.
അഞ്ചാം വര്‍ഷ ബാച്ചിലേക്കുള്ള 100 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനാണ് കോടതി ഉത്തരവ്. ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള അനുമതി എം.സി.ഐ നിഷേധിച്ചിരുന്നു. ഇതിനെതിരേ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
മെഡിക്കല്‍ കൗണ്‍സില്‍ ശുപാര്‍ശപ്രകാരം 2018-19 അക്കാദമിക് വര്‍ഷത്തേക്ക് രാജ്യത്തെ പുതിയ കോളജുകള്‍ക്ക് സമര്‍പ്പിച്ച 68 അപേക്ഷകളും സീറ്റ് വര്‍ദ്ധനവിനായി സമര്‍പ്പിക്കപ്പെട്ട 9 അപേക്ഷകളും തുടര്‍ അംഗീകാരം ലഭിക്കുന്നതിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട 82 അപേക്ഷകളും അടക്കം ആകെ 159 കോളജുകളുടെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരുന്നു.
കേരളത്തില്‍ പാലക്കാട് മെഡിക്കല്‍ കോളജും 8 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കുമാണ് ഈ വര്‍ഷത്തേക്ക് അഡ്മിഷനുള്ള അനുമതി നിഷേധിക്കപ്പെട്ടത്. കേരളത്തില്‍ മാത്രം 1,600 ഓളം മെഡിക്കല്‍ സീറ്റുകളുടെ കുറവ് ഇതുമൂലമുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."