സമൂഹത്തിന് നന്മ ചെയ്യുന്നവരെ നന്ദിപൂര്‍വം സ്മരിക്കണം: മാര്‍ ആലഞ്ചേരി
വൈക്കം: സമൂഹത്തിന് നന്മ ചെയ്തവരെ നന്ദിപൂര്‍വം സ്മരിക്കേണ്ടത് മനുഷ്യ ധര്‍മമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. വൈക്കം സത്യഗ്രഹത്തിന്റെ 93-ാം വാര്‍ഷികവും, സത്യഗ്രഹ സമരപോരാളി ഫാ. സിറിയക് വെട്ടിക്കാപ്പള്ളിയുടെ 70-ാം ചരമവാര്‍ഷികവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമത്വത്തിന് വേണ്ടി നടത്തിയ വൈക്കം സത്യഗ്രഹത്തില്‍ ഫാ. സിറിയക് വെട്ടിക്കാപ്പള്ളിയുടെ പങ്ക് മഹത്തരമാണെന്നും ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക കോണ്‍ഗ്രസ് വൈക്കം മേഖല, വൈക്കം സെന്റ് ജോസഫ് ഫൊറോന ഇടവക, വെട്ടിക്കാപ്പള്ളി കുടുംബയോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഫൊറോന വികാരി ഡോ. പോള്‍ ചിറ്റിനപ്പിള്ളി അധ്യക്ഷനായി. സി.കെ ആശ എം.എല്‍.എ, മുന്‍ മന്ത്രി ബിനോയ് വിശ്വം, നഗരസഭ ചെയര്മാന് എന്‍. അനില്‍ബിശ്വാസ്, സാജു വാതപ്പള്ളി, ഫാ. പീറ്റര്‍ കോയിക്കര, ജയന് കോലഞ്ചേരി, ജീന തോമസ്, വി.കെ തോമസ് വെട്ടിക്കാപ്പള്ളി, ഫാ. ആന്റണി പൂതവേലില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."