അമ്പമ്പോ... അയാക്‌സ്
മാഡ്രിഡ്: സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ മാഡ്രിഡ് മുങ്ങി. ഇന്നലെ നടന്ന ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിലായിരുന്നു ഡച്ച് ക്ലബായ അയാക്‌സിന്റെ ഗോള്‍ മഴയില്‍ സ്വന്തം മൈതാനത്ത് റയല്‍ ഇടറി വീണത്. 4-1 വലിയ സ്‌കോറിനായിരുന്നു റയല്‍ അയാക്‌സിനോട് അടിയറവ് പറഞ്ഞത്. മത്സരത്തില്‍ തീര്‍ത്തും ആധിപത്യം പുലര്‍ത്തിയ അയാക്‌സ് റയലിനെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വെള്ളം കുടിപ്പിച്ചു. ചെറിയൊരു ടീമിനെ നേരിടുന്ന ലാഘവത്തോടെയാണ് അയാക്‌സ് ബെര്‍ണബ്യൂവില്‍ പന്ത് തട്ടിയത്. രണ്ടാം പകുതിക്ക് ശേഷം ഒരു മിനിട്ട് പോലും പന്ത് കാലില്‍ വെക്കാന്‍ റയലിന്റെ താരങ്ങള്‍ക്കായില്ല എന്നത് തോല്‍വിയുടെ ആഘാതം വര്‍ധിപ്പിക്കുന്നു. അയാക്‌സിന്റെ ഗോള്‍ വേട്ടയില്‍ നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ആദ്യ പാദത്തില്‍ റയല്‍ 2-1ന് അയാക്‌സിനോട് ജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 5-3 എന്ന സ്‌കോറിന് ജയിച്ചാണ് അയാക്‌സ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തിലെ ജയം റയലിന് ആത്മവിശ്വാസം നല്‍കിയിരുന്നു. ഈ അമിത ആത്മവിശ്വാസമായിരുന്നു റയലിന്റെ പതനത്തിലേക്ക് നയിച്ചത്. ആദ്യ പാദത്തില്‍ ചുവപ്പ് കാര്‍ഡ് ചോദിച്ച് വാങ്ങിയ നായകന്‍ സെര്‍ജിയോ റാമോസിന്റെ അഭാവവും അയാക്‌സ് മുതലെടുത്തു.
ഏഴാം മിനിട്ടില്‍ ഹക്കിം സിയെച്ചാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട ഗോളുകള്‍. അയാക്‌സ് ഒന്നുകൂടി ജാഗ്രത കാണിച്ചിരുന്നെങ്കില്‍ അരഡസന്‍ ഗോളിനെങ്കിലും റയലിനെ ബെര്‍ണബ്യൂവില്‍ തരിപ്പണമാക്കാമായിരുന്നു.
ഡേവിഡ് നെരെസ്(18), ദുസാന്‍ ടാഡിച്ച്(62), ലെസ്സി ഷോണെ(72) എന്നിവരാണ് അയാക്‌സിന്റെ മറ്റു സ്‌കോറര്‍മാര്‍. മാര്‍ക്കോ അസെന്‍സിയോയാണ് 70ാം മിനിട്ടില്‍ റയലിന്റെ ആശ്വാസഗോള്‍ നേടിയത്. മത്സരത്തിന്റെ 93-ാം മിനിട്ടില്‍ റയലിന്റെ നാച്ചോ ചുവപ്പുകാര്‍ഡ് കണ്ട@് പുറത്തായത് റയലിന് കനത്ത തിരിച്ചടിയായി. 2012നുശേഷം ആദ്യമായാണ് റയല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്താകുന്നതെന്ന പ്രത്യേകതകൂടിയുണ്ട് മത്സരത്തിന്. ജയത്തോടെ അയാക്‌സ് 22 വര്‍ഷത്തിന് ശേഷം ചാംപ്യന്‍സ്‌ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബായ ടോട്ടനം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു ടോട്ടനം ക്വാര്‍ട്ടറിലെത്തിയത്. ആദ്യ പാദമത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ടോട്ടനം ബൊറൂസിയയെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ 4-0 എന്ന അഗ്രഗേറ്റ് സ്‌കോറിനായിരുന്നു ടോട്ടനത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."