HOME
DETAILS
MAL
പ്രതിപക്ഷം തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് മോദി
backup
March 07 2019 | 02:03 AM
കലബുറഗി : പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. രാജ്യത്ത് ഭീകരവാദവും ദാരിദ്ര്യവും അഴിമതിയും ഇല്ലാതാക്കാന്‍ താന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മോദി ആരോപിച്ചു.
രാജ്യത്തെ 125 കോടി ജനങ്ങളുടെ അനുഗ്രഹമുള്ളവന്‍ ഒരിക്കലും മറ്റൊന്നിനേയും ഭയപ്പെടാനില്ലെന്നാണ് മോദി അവകാശപ്പെട്ടത്. തന്റെ ശക്തി രാജ്യത്തെ ജനങ്ങളുടെ പിന്‍ബലമുണ്ടെന്നതാണ്.
കലബുറഗിയില്‍ നടന്ന പ്രചാരണ പരിപാടിയില്‍ ഫെബ്രുവരി 26ന് നടന്ന ബാലാകോട്ട് മിന്നലാക്രമണത്തെക്കുറിച്ചാണ് മോദി മുഖ്യമായും സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."