മരങ്ങള്‍ നട്ടുവളര്‍ത്തുന്നതു മാത്രമായി പരിമിതപ്പെടുത്തരുത്: പ്രകൃതി സംരക്ഷണ സമിതി
കല്‍പ്പറ്റ: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പ്രഖ്യാപിച്ച കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് പദ്ധതി ജില്ലയിലെ ജനങ്ങളുടെ ആളോഹരി കാര്‍ബണ്‍ നിര്‍ഗമനം കണക്കാക്കി സമതുലപ്പെടുത്തുന്നതിനാവശ്യമായ മരങ്ങള്‍ നട്ടുവളര്‍ത്തുന്നതു മാത്രമായി പരിമിതപ്പെടുത്തരുതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ജില്ലയില്‍ തുടരുന്ന കരിങ്കല്‍ ഖനനം, മണല്‍ ഖനനം, നെല്‍വയല്‍ നികത്തല്‍, കുന്നിടിക്കല്‍, ബഹുനില കെട്ടിട നിര്‍മാണം എന്നിവ നിയന്ത്രിക്കാന്‍ സാധിക്കണം. കാപ്പിക്കുപുറമേ സുഗന്ധവിളകള്‍, തനത് നെല്ലിനങ്ങള്‍, പഴവര്‍ഗങ്ങളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, വിഷ-രാസ മുക്ത പച്ചക്കറികള്‍ എന്നിവയ്ക്ക് ഭൗമസൂചികാപദവി ലഭ്യമാക്കി വിപണനം ചെയ്യാന്‍ പദ്ധതി ഉപയോഗപ്പെടുത്തണം. കര്‍ഷകര്‍, വിദഗ്ധര്‍, ജനപ്രതിനിധികള്‍, വനം ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ കൂടിയാലോചിച്ച് വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി പ്രാവര്‍ത്തികമാക്കണം.
ബജറ്റില്‍ നീക്കിവെച്ച തുകയുടെ സിംഹഭാഗവും കാടിനകത്തുള്ള കുടുംബങ്ങളെ പുറത്തുകൊണ്ടുവന്ന് പുനരധിവസിപ്പിക്കുന്നതിനു പ്രയോജനപ്പെടുത്തണം. ഭൂരഹിതരായ ആദിവാസികളെ അവര്‍ താമസിച്ചിരുന്ന പ്രദേശത്തിനടുത്ത് ഭൂമി വിലയ്ക്കുവാങ്ങി പുനരധിവസിപ്പിക്കാന്‍ ബജറ്റ് വിഹിതം ഉപയോഗപ്പെടുത്തണം.
വന്‍കിട തോട്ടം ഉടമകളുടെ അനധികൃത കൈവശത്തിലുള്ള ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. വിമാനത്താവളവും റെയില്‍വേയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുമല്ല യഥാര്‍ഥ വികസനമെന്ന തിരിച്ചറിവിലേക്കുള്ള ചെറിയ കാല്‍വെയ്പ്പാണ് വയനാടിനെ സംബന്ധിച്ചിടത്തോളം ഡോ.തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റെന്ന് സമിതി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."